DCBOOKS
Malayalam News Literature Website

കര്‍ണ്ണാടക സംഗീതത്തിലെ പേര്‍ഷ്യന്‍ വഴിത്താരകള്‍

ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

ജോസഫ് പോള്‍ ചിറമേല്‍

പേര്‍ഷ്യന്‍ അറബിവംശജരായ മുസ്‌ലീങ്ങള്‍, ഇന്ത്യ പ്രത്യേകിച്ചും, ഉത്തരേന്ത്യ ഭരിച്ച കാലം ഭാരതമാകെ ഒന്നായി ഒഴുകിയ സംഗീതം രണ്ടു കൈവഴികളായെന്നും ഉത്തരേന്ത്യന്‍ സംഗീതം ഇന്‍ഡോഇസ്‌ലാമിക് (ഹിന്ദുമുസ്‌ലിം അല്ല, തീര്‍ച്ച!) കലര്‍പ്പായി അധഃപ്പതിച്ചു എന്നുമാണല്ലോ അക്കാദമിക ഭാഷ്യം. എന്നാല്‍ ഇക്കാലത്താണ് ഉത്തരേന്ത്യന്‍സം ഗീതത്തിനും കര്‍ണാടകസംഗീതത്തിലും ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടായത് എന്നതല്ലേ സത്യം?

അര്‍ദ്ധസത്യങ്ങളും അസത്യങ്ങളുംകൊണ്ട് സാധിക്കാവുന്നതല്ല ചരിത്രനിര്‍മ്മിതി. കലാരൂപങ്ങളുടെ ചരിത്രമാകുമ്പോള്‍ പ്രത്യേകിച്ചും. കാരണം കലകള്‍ ജനസംസ്കൃതിയുടെ ആധാരശിലകളില്‍ ഒന്നാണ്. ഭാരതസംസ്‌കാരത്തിന്റെ ആധാരങ്ങളിലൊന്നായ സംഗീതകലയുടെ ചരിത്രം അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും Pachakuthiraമാത്രമല്ല അടിസ്ഥാനരഹിതമായ അധ്യാരോപണങ്ങളും വിചിത്രമായ സങ്കല്‍പനങ്ങളും നിറഞ്ഞതാണ്. ആയതുകൊണ്ട് ഭാരതീയ സംഗീതകലയുടെ ചരിത്രപാഠം അക്കാദമിക് ഭോഷ്‌ക്കുകളുടെ കലവറയായിത്തീര്‍ന്നിരിക്കുന്നു!

ഭാരതീയസംഗീതത്തെക്കുറിച്ച് അക്കാദമിക്തലത്തില്‍നിലനില്‍ക്കുന്ന ധാരണകളെന്തൊക്കെയാണ്.? വേദകാലം മുതല്‍ ഏകമുഖവും ഇടമുറിയാത്തതുമായ വിശുദ്ധ പ്രവാഹമായിരുന്നത്രേ ഭാരതത്തിലെ സംഗീതം. മാര്‍ഗ്ഗിസംഗീതമെന്നു വിളികൊണ്ട ഈ കലാരൂപം കാലാന്തരത്തില്‍ ദേശങ്ങളാകെ ഒഴുകിപ്പരന്ന് വിവിധരൂപങ്ങള്‍ക്ക് വഴിമാറി ദേശിയെന്ന പേരിനുടമയായി. നൂറ്റാണ്ടുകള്‍ പിന്നിട്ട ഈ ദേശിസംഗീതത്തില്‍ നിന്നാണത്രെ പരമ്പരാഗതമായ കര്‍ണ്ണാടകസംഗീതം രൂപം കൊണ്ടത്. എന്നാല്‍ പേര്‍ഷ്യന്‍ അറബിമുസ്ലിം സ്വാധീനത്തിലമര്‍ന്നതോടെ ഉത്തരേന്ത്യന്‍സംഗീതം കലര്‍പ്പായിത്തീര്‍ന്നു. അത്തരം യാതൊരു മാലിന്യങ്ങളുമേല്‍ക്കാതെ ദക്ഷിണേന്ത്യന്‍സംഗീതം ശുദ്ധമായി നിലനിന്നത്രേ! ആയതുകൊണ്ട് വേദകാലം മുതല്‍ ഇന്നുവരെ നിലനിന്നുപോരുന്ന കര്‍ണ്ണാടകസംഗീതം സംശുദ്ധവും ശാസ്ത്രീയവും പരമ്പരാഗതവുമായ ക്ലാസിക് കലാരൂപമാണ്.! കര്‍ണ്ണാടകസംഗീതത്തോളം പൗരാണികമോ മഹത്തരമോ ആയ ഒരുസംഗീതരൂപം ഭൂമുഖത്തില്ലത്രേ! ത്യാഗരാജനോളം പോന്ന സംഗീതജ്ഞനോ വെങ്കിടമഖിയുടെ മേളകര്‍ത്താരാഗപദ്ധതിയോളം പോന്ന ശാസ്ത്രീയമായ ഒരു സംഗീതപദ്ധതിയോ ലോകത്തൊരിടത്തും കാണാനുമാകില്ല പോലും.

പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.