DCBOOKS
Malayalam News Literature Website

പുസ്തകങ്ങളുടെ ഹോം ഡെലിവറിയ്ക്ക് സർക്കാർ അനുമതി 

ലോക്ക്ഡൗൺ ദിനങ്ങളിൽ പുസ്തകപ്രേമികൾക്ക് ആശ്വാസമായി പുസ്തകങ്ങളുടെ ഹോം ഡെലിവറിക്ക്‌ അനുമതി. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

കേരള പബ്ലിഷേഴ്സ് ആന്റ് ബുക്ക് സെല്ലേഴ്സ് അസോസിയേഷനുവേണ്ടി പ്രസിഡണ്ട് രവി ഡി സി യുടെ അഭ്യർത്ഥനയെ തുടർന്നാണ് സർക്കാർ തീരുമാനം.

സർഗാത്മകതയുടെ ഭാവിയും എഴുത്തുകാരുടെ വരുമാനത്തെയും പതിനായിരക്കണക്കിനുള്ള തൊഴിലാളി വിഭാഗത്തെയും നിലവിലെ പ്രതിസന്ധി ബാധിക്കാതിരിക്കാൻ ഒരു പരിധി വരെ ഈ തീരുമാനം സഹായകമാകും.

ഓൺലൈൻ ആഹാര വിപണന ശൃംഗലയായ Swiggy വഴിയും പുസ്തകങ്ങൾ ഓർഡർ ചെയ്യാം. പുസ്തകശാലകളിലെ ജീവനക്കാര്‍ക്കും പുസ്തകങ്ങള്‍ നേരിട്ട് ആവശ്യക്കാരുടെ വീടുകളില്‍ എത്തിച്ച് നല്‍കാനും ഇതോടെ അനമതിയായി.

സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്‍റ് ബുക്സ് പുസ്തകശാലകളെക്കുറിച്ചറിയുന്നതിനും ഫോണ്‍ നമ്പറുകള്‍ക്കായും ക്ലിക്ക് ചെയ്യൂ

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കൊപ്പം മറ്റ് പ്രസാധകരുടേതുള്‍പ്പെടെ ആയിരക്കണക്കിന് പുസ്തകങ്ങള്‍ അനായാസം വീട്ടിലിരുന്ന് തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ടൈറ്റിലുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലോകത്തെവിടെയിരുന്നും വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.