കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് സ്ഥിരവേദി; ഉദ്ഘാടനം ഇന്ന്
അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക രാഷ്ട്രീയ പരിപാടികള്‍ക്ക് സ്ഥിരവേദി ഒരുങ്ങുന്നു. ഫ്രീഡം സ്‌ക്വയര്‍&കള്‍ച്ചറല്‍ ബീച്ച് പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോഴിക്കോടിന് സമര്‍പ്പിക്കും. വൈകുന്നേരം അഞ്ചുമണിക്ക് കോഴിക്കോട് ബീച്ചില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കും.
തെക്ക് ഫ്രീഡം സ്‌ക്വയര്‍ മുതല്‍ വടക്ക് ലയണ്‍സ് പാര്‍ക്ക് വരെയാണ് കള്‍ച്ചറല്‍ ബീച്ചിനായി ഒരുക്കിയിരിക്കുന്നത്. വലിയ കോണ്‍ഫറന്‍സ് ഹാളും, ചെറിയ പരിപാടികള്‍ സംഘടിപ്പിക്കാവുന്ന ചെറിയ ഹാളുകളുമൊക്കെ പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 4 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയതാണ് കൾച്ചറൽ ബീച്ച്.
Comments are closed.