ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘പെണ്ണും ചെറുക്കനും’ ഇപ്പോള്‍ ഇ-ബുക്കായും

Pennum Cherukkanum
By: Unni R
ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘പെണ്ണും ചെറുക്കനും’ ഇന്നു മുതല്‍ പ്രിയവായനക്കാര്‍ക്ക് ഇ-ബുക്കായും ലഭ്യം. കടയില്‍ നേരിട്ടെത്തി പുസ്തകം സ്വന്തമാക്കാന്‍ കഴിയാത്തവര്‍ക്കും, ലോകത്ത് എവിടെയുള്ളവര്‍ക്കും പുസ്തകം ഇപ്പോള്‍ അനായാസം വായിക്കാം.
സ്വര്‍ണ്ണവും സ്വവര്‍ഗ്ഗ രതിയും പ്രമേയമായി രണ്ട് വര്‍ഷം മുന്‍പ് ഉണ്ണി ആര്‍ എഴുതിയ വെട്ട് റോഡ് ഉള്‍പ്പടെയുള്ള കഥകളുടെ സമാഹാരമാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘പെണ്ണും ചെറുക്കനും’. പെണ്ണും ചെറുക്കനും, ശബ്ദം, കോടതി പറയുന്നത്, സുരക്ഷിതനായ ഒരു മനുഷ്യന്‍, ഡിസംബര്‍, കഥ തീര്‍ക്കാനാകുമോ….ഇല്ല….ഇല്ല, പത്ത് കഥകള്‍, വെട്ട്‌റോഡ്, നികനോര്‍ പാര്‍റ, മൂന്ന് പ്രേമകഥകള്‍, നടത്തം തുടങ്ങിയ കഥകളാണ് പുതിയ കഥാസമാഹാരത്തിലുള്ളത്.
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക.
ഉണ്ണി ആറിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക
Comments are closed.