DCBOOKS
Malayalam News Literature Website

Pen N Paper Awards 2024; ‘ഘാതക’ന്റെയും ‘വല്ലി’യുടെയും ഇംഗ്ലീഷ് പരിഭാഷകള്‍ ചുരുക്കപ്പട്ടികയില്‍

Pen N Paper Awards 2024-നായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകൾ പട്ടികയിൽ Textഇടംനേടി.   കെ.ആര്‍. മീരയുടെ നോവല്‍ ‘ഘാതകന്റെ’ ഇംഗ്ലീഷ് പരിഭാഷ ASSASSIN (വിവര്‍ത്തനം -ജെ ദേവിക),Text  ഷീലാ ടോമിയുടെ നോവൽ ‘വല്ലി’ യുടെ പരിഭാഷ ‘Valli’ (വിവര്‍ത്തനം- ജയശ്രീ കളത്തില്‍) എന്നിവയാണ് വിവർത്തനത്തിലെ മികച്ച പുസ്തകങ്ങൾ (Best Books in Translations) എന്ന വിഭാഗത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഹാർപ്പർ കോളിൻസാണ്  രണ്ട് പുസ്തകങ്ങളുടെയും ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കിയത്. കവിത, ഫിക്ഷന്‍, നോണ്‍-ഫിക്ഷന്‍, ബാലസാഹിത്യം, സെല്‍ഫ് ഹെല്‍പ്പ്, വിവര്‍ത്തനം, ചെറുകഥ, ബെസ്റ്റ് ഫിക്ഷന്‍(ഹിന്ദി), ബെസ്റ്റ് നോണ്‍ ഫിക്ഷന്‍ (ഹിന്ദി) എന്നീ വിഭാഗങ്ങളിലായി 30 പുസ്തകങ്ങളാണ് പട്ടികയിലുള്ളത്.

വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തെ സമാനതകളില്ലാത്ത രീതിയില്‍ അടയാളപ്പെടുത്തുന്ന നോവലാണ്  ‘ഘാതകൻ’. ഈ കാലഘട്ടത്തില്‍ അനിവാര്യമായും പിറക്കേണ്ടുന്ന ഒരു നോവല്‍ എന്നാണ് വായനക്കാര്‍ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. വയനാട്ടിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ് വല്ലി. കുടിയേറ്റത്തിനിടയില്‍ സംഭവിക്കുന്ന പ്രണയങ്ങളും പ്രണയനിരാസവും വിപ്ലവവും മറ്റു സങ്കീര്‍ണ്ണതകളുമൊക്കെ ഈ നോവലിലുമുണ്ട്.

‘ഘാതകൻ’  വാങ്ങാൻ ക്ലിക്ക് ചെയ്യൂ

‘വല്ലി’ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.