DCBOOKS
Malayalam News Literature Website

വായനക്കാരെ ചിരിപ്പിച്ച് ഇന്നും’പയ്യൻ കഥകൾ’

തിളങ്ങുന്ന കണ്ണുള്ള പയ്യൻ ‘ എണ്ണ മിനുങ്ങുന്ന മുഖത്ത് സ്ഥിരമായി രക്തസാക്ഷിത്വ ഭാവമാണ്. ഓരോ നിമിഷവും അനാവശ്യമായി മരിക്കുന്ന മാതിരിയും എത്ര മരിച്ചാലും മനസിലാക്കാത്ത മാതിരിയുമാണ് ‘ പയ്യനും പയ്യൻ കഥകളും മലയാള സാഹിത്യത്തിന്റെ അനുഭവതാളത്തിൽ വേറിട്ടു നിൽക്കുന്നു. പയ്യനെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യൻ കഥകളിൽ സാഹിത്യ – നയതന്ത്ര – രാഷ്ട്രീയ മേഖലകളെ വി കെ എൻ പൂശുന്നുണ്ട്.

ആര്‍ക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ് വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന വി.കെ.എന്‍ അക്ഷര സഞ്ചാരം നടത്തിയത്. ഭാഷയെ അദ്ദേഹം അഴിച്ചുപണിതത് ഫലിതാത്മകമായ ആധുനികതയുടെ പണിപ്പുരയിലായിരുന്നു. ബുദ്ധിയിലൂന്നിയുള്ള വി.കെ.എന്‍ നര്‍മ്മം പലതും അധികാര സിരാ കേന്ദ്രങ്ങങ്ങളെ വിറപ്പിക്കുന്നതും ചൊടിപ്പിക്കുന്നതും ആയിരുന്നു. എഴുതിയ കാലത്തിനേക്കാളും അദ്ദേഹത്തിന്റെ പല രചനകളും ഇന്ന് പ്രസക്തമാണ് എന്ന വസ്തുത സാഹിത്യചരിത്രത്തിലെ അപൂര്‍വ്വതകളില്‍ അപൂര്‍വ്വത തന്നെയാണ്.

എഴുത്തിന്റെ ശൈലീരസം കൊണ്ട് സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുകയും, മലയാളിയെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത വി.കെ.എന്‍ കഥാപാത്രമാണ് പയ്യന്‍. ഭക്ഷണം, ഇര, ഇണ, സ്ഥാനമാനങ്ങള്‍ തുടങ്ങിയ ഘട്ടങ്ങളിലൂടെ കയറിപ്പോകുന്ന പയ്യന്‍ എന്ന Textകഥാപാത്രം അദ്ദേഹത്തിന്റെ തന്നെ ആത്മാവാണെന്നു പറയാം. ഇന്ത്യയില്‍ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങള്‍ വി.കെ.എന്നിലുണര്‍ത്തിയ രോഷമാണ് പയ്യന്റെ നര്‍മ്മങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പുറത്തുവന്നത്. സ്വന്തം ജീവിതാനുഭവങ്ങള്‍ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ് അദ്ദേഹത്തെ സാഹിത്യത്തില്‍ അനശ്വരനാക്കിയത്.

വായനക്കാര്‍ക്കു മുന്നില്‍ പയ്യനും, പയ്യന്റെ കഥകള്‍ക്കും എന്നും ചെറുപ്പം തന്നെ. എത്ര വായിച്ചാലും മടുപ്പു തോന്നാത്ത, പയ്യനെ കേന്ദ്രീകരിച്ചുള്ള എഴുപത്തിമൂന്നു കഥകളടങ്ങിയ പുസ്തകമാണ് പയ്യന്‍ കഥകള്‍. സാഹിത്യ നയതന്ത്ര രാഷ്ട്രീയ മേഖലകളെ സ്പര്‍ശിക്കുന്ന ഈ കഥകള്‍ മലയാള സാഹിത്യത്തിന്റെ അനുഭവതലത്തില്‍ എന്നെന്നും വേറിട്ടു നില്‍ക്കുന്നവയാണ്. ഓരോ കഥയും, കഥാപാത്രങ്ങളും വാക്കുകളും ഇന്നു കാണുന്ന എന്തിനോടൊക്കെയോ ബന്ധിപ്പിക്കാനും കൂട്ടിവായിക്കാനും വായനക്കാരന് കഴിയുന്നു.

വി.കെ.എന്‍ തന്റെ പ്രതിഭ ചാലിച്ചെഴുതിയ പയ്യന്‍ കഥകള്‍ 1979ലാണ് പ്രസിദ്ധീകരിച്ചത്. 1982ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനും പയ്യന്‍ കഥകള്‍ അര്‍ഹമായി. പുസ്തകത്തിന്റെ ആദ്യ ഡിസി ബുക്‌സ് പതിപ്പ് പുറത്തിറങ്ങുന്നത് 1993ലാണ്.

മലയാളഭാഷയിലെ ഹാസ്യസാമ്രാട്ടായ വികെഎന്‍ തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 1932 ഏപ്രില്‍ ആറിനാണ് ജനിച്ചത്. 1959 മുതല്‍ 1969 വരെ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി ജീവിതം. പയ്യന്‍ കഥകള്‍ക്ക് ലഭിച്ച കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനു പുറമേ ആരോഹണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും പിതാമഹന് മുട്ടത്തുവര്‍ക്കി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അനന്തരം, സര്‍ ചാത്തുവിന്റെ റൂളിംഗ്, അമ്മുമ്മക്കഥ, സിന്‍ഡിക്കേറ്റ്, ചിത്രകേരളം, അധികാരം തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി വി.കെ.എന്നിന്റെ ‘പയ്യന്‍ കഥകള്‍’ എന്ന കൃതിയും.

tune into https://dcbookstore.com/

 

Comments are closed.