മലയാളത്തിന് സ്‌നേഹപൂര്‍വ്വം പൗലോ കൊയ്‌ലോ!
മലയാളത്തിലേക്കു മൊഴിമാറ്റിയ സ്വന്തം നോവലുകളുടെ ബുക്ക് ഷെല്‍ഫ് പങ്കുവെച്ചുകൊണ്ട് പൗലോ കൊയ്ലോയുടെ മലയാള സ്‌നേഹം. കഴിഞ്ഞദിവസം ട്വിറ്ററിലൂടെയാണ് പൗലോ കൊയ്‌ലോ സ്വന്തം പുസ്തകങ്ങളുടെ ചിത്രം പങ്കുവെച്ചത്. മലയാളികളായ ആരാധകര്‍ ഈ ട്വിറ്റിനെ ആവേശത്തോടെ സ്വീകരിച്ച് പങ്കിട്ടുകൊണ്ടിരിക്കുകയാണിപ്പോ
സമൂഹമാധ്യമങ്ങളില്‍ മലയാളത്തില്‍ പോസ്റ്റ് ചെയ്തുകൊണ്ട് നേരത്തെയും കേരളത്തിലെ ആരാധകരെ അദ്ദേഹം ഞെട്ടിച്ചിട്ടുണ്ട്. ‘ചില വാതിലുകള്‍ അടച്ചിടുന്നതാണ് നല്ലത്. അത് അഹങ്കാരം കൊണ്ടല്ല,ദേഷ്യം കൊണ്ടല്ല, ആ വാതില്‍ തുറന്നിട്ടാലും അതില്‍ നിന്നൊരു വെളിച്ചമോ കാറ്റോ വരാന്‍ ഒരു സാധ്യതയുമില്ല’ എന്ന പൗലോ കൊയ്ലോയുടെ തന്നെ വരികള്‍ നേരത്തെ അദ്ദേഹം മലയാളത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. മലയാളി വായനാസമൂഹം എക്കാലത്തും അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു. മാര്‍ക്കേസുപോലെ മലയാളിയായ എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ.
സ്പാനിഷ് ഭാഷയിലിറങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ നോവലുകള്‍ ഇംഗ്ലീഷ് പരിഭാഷകള്‍ക്ക് മുമ്പു മലയാളത്തിലാണ് ഇന്ത്യയില്‍ ആദ്യം പുറത്തിറങ്ങുന്നത്. ഡി സി ബുക്‌സാണ് അദ്ദേഹത്തിന്റെ എല്ലാ നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ കോഴിക്കോട് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പൗലോ കൊയ്‌ലോയുടെ എഴുത്തുജീവിതത്തെ ആസ്പദമാക്കി ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ഇതിനാവശ്യമായ എല്ലാ ചിത്രങ്ങളും അദ്ദേഹം നേരിട്ട് അയച്ചുതരികയായിരുന്നു. ലോക്ക് ഡൗണ്‍കാലത്ത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വായിക്കാനായി അദ്ദേഹം എഴുതിയ പുസ്തകം ഡി സി ബുക്‌സ് ഇ- ബുക്കായി പുറത്തിറക്കിയിരുന്നു.
പൗലോ കൊയ്‌ലോയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
Malayalam pic.twitter.com/ZWsV6g1U8F
— Paulo Coelho (@paulocoelho) June 1, 2020
Comments are closed.