DCBOOKS
Malayalam News Literature Website

കേരളത്തിന്റെ 44-ാമത് ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു

കേരളത്തിന്റെ നാല്‍പ്പത്തിനാലാമത് ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു. ചീഫ് സെക്രട്ടറിയായിരുന്ന ഡോ.കെ.എം എബ്രാഹം 31 ന് വിരമിച്ചതിനെതുടര്‍ന്നാണ് പോള്‍ ആന്റണി ചുമതലയെടുത്തത്. അടുത്ത വര്‍ഷം ജൂണ്‍ 30 വരെയാണ് പോള്‍ ആന്റണിയുടെ സര്‍വ്വീസ് കാലാവധി.

കേന്ദ്ര സെക്രട്ടറിമാരുടെ പട്ടികയില്‍ എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള പോള്‍ ആന്റണി തൃശ്ശൂര്‍ കാട്ടൂര്‍ ആലപ്പാട്ട് പാലത്തിങ്കല്‍ പി പി ആന്റണിയുടെ മകനാണ്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കലക്ടറായി സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്തു വൈദ്യുതി, പട്ടികവിഭാഗ ക്ഷേമ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.

1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഇദേഹം 2011 മുതല്‍ ’16 വരെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ചെയര്‍മാനായി. 2000 2005 കാലത്തു കൊച്ചി സ്‌പെഷല്‍ ഇക്കണോമിക് സോണിന്റെ ഡവലപ്‌മെന്റ് കമ്മിഷണറായിരുന്നു.

Comments are closed.