DCBOOKS
Malayalam News Literature Website

എം.ടിയുടെ ശ്രദ്ധേയമായ നോവല്‍ ‘പാതിരാവും പകല്‍വെളിച്ചവും’

വിശേഷണങ്ങള്‍ ആവശ്യമില്ലാതെ, മലയാളത്തില്‍ എക്കാലവും വായിക്കപ്പെടുന്ന കൃതികളാണ് എം.ടി വാസുദേവന്‍ നായരുടേത്. മനുഷ്യഹൃദയത്തിലേക്ക് തുളച്ചുകയറുന്ന ശുദ്ധ സാഹിത്യമാണ് എം.ടിയുടെ രചനകളുടെ മുഖമുദ്ര. മലയാളിയുടെ ഗൃഹാതുരതയും ഗ്രാമീണചിത്രീകരണങ്ങളും എം.ടിയുടെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

ജീവിതചിത്രങ്ങളുടെ വ്യത്യസ്തമായ ആവിഷ്‌കാരത്തിലൂടെ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റിയ എം.ടിയുടെ ശ്രദ്ധേയനോവലാണ് പാതിരാവും പകല്‍വെളിച്ചവും. എം.ടിയുടെ ആദ്യകാല രചനകളില്‍ ഉള്‍പ്പെടുന്ന ഈ കൃതി മനസ്സിനെ തൊട്ടുണര്‍ത്തുന്ന ജീവിതയാഥാര്‍ത്ഥ്യത്തിന്റെ ചൈതന്യവത്തായ ഒരു ആവിഷ്‌ക്കരണമാണ്.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നാലുകെട്ട്, വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം, ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, അസുരവിത്ത്, വിലാപയാത്ര,  എം.ടി.യുടെ തിരക്കഥകള്‍, എന്റെ പ്രിയപ്പെട്ട തിരക്കഥകള്‍, എം.ടി.യുടെ തിരഞ്ഞെടുത്ത കഥകള്‍, കാഥികന്റെ കല, കാഥികന്റെ പണിപ്പുര തുടങ്ങിയവയാണ് എം.ടി.വാസുദേവന്‍ നായരുടെ മുഖ്യകൃതികള്‍.

രക്തം പുരണ്ട മണ്‍ത്തരികള്‍, നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, തെരഞ്ഞെടുത്ത കഥകള്‍ ഡാര്‍എസ്‌സലാം , അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ഷര്‍ലക്, എന്റെ പ്രിയപ്പെട്ട കഥകള്‍ (കഥകള്‍) എന്നിവയാണ് എംടിയുടെ ചെറുകഥകള്‍.

ഏറ്റവും മികച്ച തിരക്കഥാകൃത്തിനുളള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പല തവണ നേടിയ എം.ടി 1974ലെ ദേശീയ അവാര്‍ഡ് നേടിയ നിര്‍മാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മികച്ച സംവിധായകനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് കാലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. 1996-ല്‍ ജ്ഞ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന എം.ടി. വാസുദേവന്‍ നായരുടെ കൃതികള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക.

Comments are closed.