DCBOOKS
Malayalam News Literature Website

കെ.സുരേന്ദ്രന് ഉപാധികളോടെ ജാമ്യം

പത്തനംതിട്ട: കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഉപാധികളോടെ പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു. ശബരിമലയിലേക്ക് പോകരുതെന്നും രണ്ടു മാസത്തേയ്ക്ക് റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്നുമുള്ള ഉപാധികളോടെയാണ്  കോടതി ജാമ്യം അനുവദിച്ചത്. നിരോധനാജ്ഞ ലംഘിച്ചതിന് സന്നിധാനത്ത് അറസ്റ്റിലായ 71 പേര്‍ക്കുകൂടി ഇതേ ഉപാധികളോടെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഓരോരുത്തരും 20,000 രൂപ വീതം കോടതിയില്‍ കെട്ടിവെയ്ക്കണം.

ജാമ്യം കിട്ടിയെങ്കിലും കണ്ണൂരിലെ മറ്റൊരു കേസില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നതിനാല്‍ കെ. സുരേന്ദ്രന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

അതേസമയം വിവാദപ്രസംഗത്തിന്റെ പേരില്‍ കേസ് റദ്ദാക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രസംഗം പൂര്‍ണ്ണമായും കേള്‍ക്കാതെയാണ് പൊലീസ് കേസെടുത്തതെന്നാണ് ശ്രീധരന്‍ പിള്ളയുടെ വാദം. എടുത്ത കേസ് റദ്ദാക്കാനാവില്ലെന്നാണ് സര്‍ക്കാര്‍നിലപാട്. ഇത് സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

 

Comments are closed.