DCBOOKS
Malayalam News Literature Website

പശ്ചിമഘട്ടം:കരുതലും മുൻകരുതലും

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 5 കഥയിൽ സാമ്പത്തിക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ടി. പി. കുഞ്ഞിക്കണ്ണന്റെ ‘പശ്ചിമഘട്ടം: കരുതലും മുൻകരുതലും’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുളള ചർച്ചയിൽ പ്രകൃതിദുരന്തങ്ങളും പ്രക്ഷോഭങ്ങളും ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിൽ പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ട ആവശ്യകതയെപ്പറ്റി ടി. പി. കുഞ്ഞികണ്ണൻ, ഷിജു ആർ. എന്നിവർ സംസാരിച്ചു.

1960-90 കളിൽ കേരളത്തിൽ വനനശീകരണം കൂടിയെന്നും 25.6 % വരെ വനം നഷ്ടപ്പെട്ടുവെന്നും ഇതിന്റെ അനന്തരഫലമായി കാലാവസ്ഥ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും ഒരോ വർഷവും കൂടിവരുന്നതായും കേരളത്തിലെ മലനാട്, ഇടനാട് തീരപ്രദേശങ്ങൾ എല്ലാം തന്നെ പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന സാഹചര്യത്തിൽ അവയുടെ സംരക്ഷണം ഏറെ പ്രധാന്യം അർഹിക്കുന്നുവെന്നും ചർച്ചയിൽ പറഞ്ഞു. കേരളത്തിലെ രാഷ്ട്രിയ പ്രവർത്തകർക്ക് പശ്ചിമഘട്ടം സംരക്ഷിക്കണം എന്ന അഭിപ്രായമുണ്ടെങ്കിലും അവ എങ്ങനെ സംരക്ഷിക്കണമെന്നതിൽ അഭിപ്രായമില്ലെന്നും പശ്ചിമഘട്ടത്തെ ആസ്പദമാക്കിയുള്ള ഗാഡ്ഗിൽ റിപ്പോർട്ട് പതാനുപദം അംഗീകരിക്കുന്നില്ലെന്നും. കേരളത്തിൽ സുസ്ഥിരവികസനമല്ല പകരം പാരിസ്ഥിതിക സുസ്ഥിരവികസനം ആണ് ആവശ്യമെന്നും ഒപ്പം കേരളത്തിൽ എൻവയോൺമെന്റ് ഗവൺമെന്റ് സിസ്റ്റം വരണമെന്നും ചർച്ചയിൽ പറഞ്ഞു.

Comments are closed.