DCSMAT ക്വിസിംഗ് ഫെസ്റ്റിവല്‍, വിജയികള്‍ക്ക് മികച്ച സമ്മാനങ്ങള്‍!
DCSMAT സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ബിരുദധാരികള്‍ക്കും അവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കും ക്വിസില്‍ പങ്കെടുക്കാം. പൊതുവിജ്ഞാനം, മാനേജ്‌മെന്റ്, ആപ്റ്റിറ്റിയൂഡ്, ബിസിനസ് എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള DCSMAT ക്വിസിംഗ് ഫെസ്റ്റിവല്‍ അഞ്ച് റൗണ്ടുകളിലായിട്ടാകും നടക്കുക.
ക്വിസിന്റെ ആദ്യഘട്ടം നാളെ (28 ജൂണ്‍ 2020) രാവിലെ 10:30 മുതല്‍ 11:30 വരെ നടക്കും. മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്
ക്യാഷ് പ്രൈസും, എഴുപത് ശതമാനത്തിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ നൂറു വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.
ഓരോ ക്വിസിന്റെയും സമയപരിധി ഒരു മണിക്കൂറാണ്, കൂടാതെ ഒരു വിദ്യാര്‍ത്ഥിക്ക് ഈ ഒന്നിലധികം ക്വിസുകളില്‍ പങ്കെടുക്കാനുള്ള അവസരവും ഉണ്ട്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
Comments are closed.