DCBOOKS
Malayalam News Literature Website

‘പാർത്ഥിപൻ കനവ്’ കല്‍ക്കിയുടെ ആദ്യ എപ്പിക് നോവല്‍: ബാബുരാജ് കളമ്പൂര്‍

ബാബുരാജ് കളമ്പൂര്‍ വിവർത്തനാനുഭവം പങ്കുവെക്കുന്നു

ല്‍ക്കിയെ ഒരു നോവലിസ്റ്റ് എന്നതിനെക്കാള്‍ ഇതിഹാസകാരന്‍ എന്നു വിളിക്കാനാണ് എനിക്കിഷ്ടം. ഏതാണ്ട് മൂന്നു പതിറ്റാണ്ടു നീണ്ട തന്റെ എഴുത്തുജീവിതത്തില്‍ പത്തുപതിനാലു നോവലുകളും ഒട്ടേറെ ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. എന്നാല്‍ Textതമിഴകത്തിന്റെ വായനാസംസ്‌കാരത്തെത്തന്നെ മാറ്റിമറിച്ച മൂന്നു ചരിത്രാഖ്യായികകളിലൂടെയാണ് അദ്ദേഹം അമരത്വം നേടുന്നത്.

1930-കളില്‍ മനസ്സില്‍ ഇടംപിടിച്ച ആശയം. നീണ്ട ഏഴു വര്‍ഷക്കാലം അതിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള പഠനങ്ങളും ഗവേഷണങ്ങളും. തെന്നകത്തിന്റെ സംഘകാലാനന്തര ചരിത്രത്തില്‍ ആഴത്തില്‍ പഠനം നടത്തിയശേഷം ഈ ആഖ്യായികാത്രയത്തിലെ ആദ്യ കൃതിയായ പാര്‍ത്ഥിപന്‍ കനവ് അദ്ദേഹം എഴുതുകയായിരുന്നു.

അതോടെ തമിഴ്‌നാട്ടിലെ വായനക്കാരുടെ മനസ്സില്‍ കല്‍ക്കിയെന്ന എഴുത്തുകാരന്‍ ചിരപ്രതിഷ്ഠനായി. പിന്നീട് ശിവകാമിയിന്‍ ശപഥം. അതിനു ശേഷം പൊന്നിയിന്‍ സെല്‍വന്‍. ഇവ മൂന്നും പ്രസിദ്ധീകരിച്ചതോടെ കല്‍ക്കി എന്ന എഴുത്തുകാരന്‍ തനിക്ക് മരണമില്ലെന്ന് തെളിയിച്ചു.

എൺപതുവർഷം മുമ്പാണ് പാർത്ഥിപൻ കനവ് പുസ്‌തകരൂപത്തിൽ ആദ്യം പുറത്തിറങ്ങുന്നത്. കാലക്കണക്കുവച്ചു നോക്കുമ്പോൾ ആദ്യമെഴുതിയ പാർത്ഥിപൻ കനവ്,  ശിവകാമിയിൻ ശപഥത്തിന്റെ തുടർച്ചയാണ്. വാതാപി യുദ്ധത്തിനുശേഷം മടങ്ങിയെത്തുന്ന നരസിംഹവർമ്മന്റെText ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളാണ് ഈ നോവലിന്റെ രണ്ടു പശ്ചാത്തലങ്ങളിൽ ഒന്ന്.  മറ്റൊരു പശ്ചാത്തലം ചോഴനാടാണ്. പഴയ കരികാലചോഴന്റെയും അനന്തരഗാമികളു ടെയും കാലശേഷം ശക്തി ക്ഷയിച്ച ചോഴനാട് ആറാം നൂറ്റാണ്ടായതോടെ പല്ലവസാമ്രാജ്യത്തിന് കപ്പം കെട്ടുന്ന വെറുമൊരു നാട്ടുരാജ്യമാകുന്നു. ആ ചോഴനാട്ടിലെ രാജാവായ പാർത്ഥിപൻ തന്റെ സ്വാതന്ത്ര്യസ്വപ്‌നങ്ങൾ സ്വന്തം മകനു കൈമാറിയശേഷം വീരസ്വർഗ്ഗം പ്രാപിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. പാർത്ഥിപന്റെ ഈ കനവ് മകൻ നിറവേറ്റാൻ ശ്രമിക്കുന്നതാണ് കഥാതന്തു. എന്നാൽ കൽക്കി എന്ന അക്ഷരമാന്ത്രികന്റെ Textരചനാവൈഭവത്തിൽ നാം സ്വയം മറന്നിരുന്നുപോകുന്നു. കാട്ടുകല്ലിനെ കൈലാസമാക്കുന്ന ശൈലീവിസ്‌മയം. വാക്കുകളുടെ ക്യാമറക്കണ്ണിലൂടെ ആയിരത്തിനാനൂറുവർഷം മുമ്പുള്ള ദക്ഷിണപഥത്തിന്റെ മാനവജീവിതം ദൃശ്യവൽക്കരിക്കുന്ന പ്രതിഭാവിലാസം. എൺപതുവർഷം കഴിഞ്ഞിട്ടും വീണ്ടും വീണ്ടും വായിക്കപ്പെടുകയും പരിഭാഷപ്പെടുത്താൻ പ്രസാധകർ മത്സരിക്കുകയും ചെയ്യുന്നത് ഈ സവിശേഷതകൾ മൂലമാണ്.

കൽക്കിയുടെ ചരിത്രനോവൽ ത്രയത്തിൽ ആദ്യം എഴുതപ്പെട്ട പുസ്‌തകം ഇതാണ്. ഇതിനുശേഷമാണ് കൽക്കി ശിവകാമിയിൻ ശപഥമെഴുതിയത്. എന്നാൽ മലയാളത്തിൽ ശിവകാമിക്കുശേഷമാണ് പാർത്ഥിപൻ കനവ് പ്രസിദ്ധീകരിക്കുന്നത്. അതു കൊണ്ടുതന്നെ ശിവകാമി വായിച്ചവർക്ക് അതിന്റെ തുടർച്ചയായ ഈ നോവൽ ആശയക്കുഴപ്പമില്ലാതെ വായിച്ചു പോകാനാവും. ഡി.സി. ബുക്‌സിന്റെ വായനക്കാർക്ക് ഈ നോവൽ മറ്റൊരു തരത്തിലും പ്രയോജനപ്പെടുമെന്ന് ഞാൻ കരുതുന്നു. കാരണം ഈ രണ്ടു കൃതികളുടെയും പരിഭാഷ ഒരേ ശൈലിയിലാണ് എന്നതു തന്നെ.

നശ്വരതയുടെ അടയാളമായിട്ടാണ് പുരാണങ്ങളിലെ കൽക്കി അറിയപ്പെടുന്നത്. എന്നാൽ സാഹിത്യത്തിലെ കൽക്കി അനശ്വരനാണ്. അമരനാണ്. എൺപതു വർഷങ്ങൾക്കുശേഷവും ഒരു കൃതി ആവേശപൂർവ്വം വായിക്കാൻ സാധിക്കുന്നു എന്നതുതന്നെയാണ് ഈ രചനയുടെ മഹത്ത്വം. രചയിതാവിന്റെയും.

കല്‍ക്കിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

 

 

 

Comments are closed.