രാജാ രവിവർമ്മ പുരസ്കാരം പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും സമ്മാനിച്ചു
ചിത്ര, ശില്‍പകലാരംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രാജാ രവിവർമ്മ പുരസ്കാരം പാരീസ് വിശ്വനാഥനും, ബി ഡി ദത്തനും സമ്മാനിച്ചു. മൂന്ന് ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങ് മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വി.കെ.പ്രശാന്ത് എം.എല്‍.എ. പുരസ്‌കാരം സമര്‍പ്പിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി വൈസ് ചെയര്‍മാന്‍ എബി എന്‍. ജോസഫ്, കവി പ്രഭാവര്‍മ്മ, പ്രൊഫ. അജയകുമാര്‍, വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ വൈസ് ചെയര്‍മാന്‍ വിനോദ് വൈശാഖി, അക്കാദമി സെക്രട്ടറി പി.വി.ബാലന്‍ എന്നിവര്‍ സംസാരിച്ചു. ബി.ഡി ദത്തന്‍ മറുപടി പ്രസംഗം നടത്തി.
2018 ലെ രാജാ രവിവർമ്മ പുരസ്‌കാരമാണ് പാരീസ് വിശ്വനാഥന് നല്‍കുന്നത്. 2019 ലെ രാജാ രവിവർമ്മ പുരസ്‌കാരം ബി ഡി ദത്തനാണ്. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, കലാരംഗത്തെ പ്രശസ്തരായ കെ കെ മാരാര്‍, പ്രഫ. അജയകുമാര്‍, അനില ജേക്കബ് എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ നിശ്ചയിച്ചത്.
രൂപിക ചൗള രചിച്ച ‘രാജാ രവിവര്‍മ്മ: കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍’ വാങ്ങാന്‍ സന്ദര്‍ശിക്കുക
രണ്‍ജിത് ദേശായിയുടെ രാജാ രവിവര്‍മ്മ- ഒരു നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.