വിവർത്തനത്തിൽ നഷ്ടപ്പെടുന്നതല്ല മറിച്ച് മികവുറ്റതാവുന്നതാണ് കവിത: അജയ് പി. മങ്ങാട്
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം വേദി നാല് ‘അക്ഷര’ത്തിൽ ‘പരിഭാഷകളും പാരായണ സംസ്കാരവും’ എന്ന ചർച്ചയിൽ അജയ് പി. മങ്ങാട്ട്, സി. വി. ബാലകൃഷ്ണൻ, ഇ. സന്തോഷ് കുമാർ, ഡോ. രാധിക സി. നായർ എന്നിവർ പങ്കെടുത്തു. വിവർത്തനത്തിൽ നഷ്ടപ്പെടുന്നതാണ് കവിത എന്ന പ്രശസ്ത അമേരിക്കൻ നോവലിസ്റ്റ് റോബർട്ട് ഫ്രോസ്റിന്റെ പ്രയോഗം തെറ്റാണെന്നും മറിച്ച് വിവർത്തനത്തിലൂടെ കവിത മികവുറ്റതാവുകയാണ് ചെയ്യുന്നതെന്നും അജയ് പി. മങ്ങാട്ട് ചർച്ചയിൽ അഭിപ്രായപ്പെട്ടു. ‘ഖസാക്കിന്റെ ഇതിഹാസം’ പരിവർത്തനം ചെയ്തതിൽ ഏറ്റവും വലിയ പോരായ്മ അത് എഴുതിയ ആള് തന്നെ വിവർത്തനം ചെയ്തു എന്നുള്ളതാണെന്നും മറ്റ് വിവർത്തകർ ചെയ്തിരുന്നെങ്കിൽ അത് മികവുറ്റതാവുമായിരുന്നു എന്നും അജയ് പി. മങ്ങാട്ട് പറഞ്ഞു.
Comments are closed.