റിസോര്‍ട്ട് ചുവരിൽ പാറക്കടവ് കഥകൾ
പാറക്കടവ് കഥകള്‍ വയനാട്ടിലെ റിസോര്‍ട്ട് ചുവരിലും വായിക്കാം. ബോണിറ്റ ബാണാസുര റിസോര്‍ട്ടിലെ റൂഫ് ടോപ് റെസ്റ്റോറന്റിന്റെ ചുവരിലാണ് പാറക്കടവിന്റെ കഥകള്‍ ഇടംപിടിച്ചത്.
കൊച്ചുകഥകളിലൂടെ വലിയ ദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്ന എഴുത്തുകാരനാണ് പി.കെ.പാറക്കടവ്. ജീവിതത്തെയും അതിന്റെ ഗതിവിഗതികളെയും സംബന്ധിച്ച സൂക്ഷ്മനിരീക്ഷണം, അനുഭവങ്ങ ളുടെ തീവ്രതയില്‍നിന്നുള്ള ചില വെളിപാടുകള്‍, പൊരുത്തക്കേടുകളിലുള്ള ധര്‍മരോഷം തുടങ്ങിയവ ആ രചനകളുടെ സവിശേഷതകളാണ്. വികാരങ്ങളും വിചാരങ്ങളും കഥയില്‍ പൊതി ഞ്ഞുപറയുന്ന രീതി ഇവയില്‍ വിരളമായിരിക്കും.
Comments are closed.