പാറക്കടവ് കഥകൾ വീണ്ടും അറബിയിൽ
പി.കെ പാറക്കടവിന്റെ കഥകള്‍ വീണ്ടും അറബിയില്‍. റിയാദിലെ ഫൈസൽ ഫൌണ്ടേഷന്റെ ‘അൽ ഫൈസൽ’ മെയ് ലക്കത്തിലാണ് പി.കെ.പാറക്കടവിന്റെ ‘മറഡോണ’ അടക്കമുള്ള അഞ്ചു കഥകളുടെ അറബി വിവര്‍ത്തനം പ്രസിദ്ധീകരിച്ചത്. വി. എ. കബീറാണ് കഥകള്‍ അറബിയിലേക്ക് മൊഴിമാറ്റിയത്.
ഇന്നു ജീവിച്ചിരിപ്പുള്ള പല പ്രശസ്ത അറബി എഴുത്തുകാരുമായി ഏറെ ബന്ധമുള്ള വി. എ. കബീർ സാഹിബ് ആധുനിക അറബ് സാഹിത്യത്തെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുന്ന എഴുത്തുകാരനാണ്. പ്രശസ്ത ഫലസ്തീനിയന്‍ കവി നജ് വാന്‍ ദര്‍വീഷ് കള്‍ച്ചറല്‍ എഡിറ്ററായ അല്‍ അറബി അല്‍ജദീദിലും, ബ്‌നാനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍ അഖ്ബാര്‍ പത്രത്തിലും പാറക്കടവിന്റെ കഥകള്‍ വിവര്‍ത്തനം ചെയ്ത് വന്നിട്ടുണ്ട്.
Comments are closed.