ലോക്‌ഡൗൺ കാലത്തെ വായന; പാറക്കടവിന്റെ ഇരുപത്തിയഞ്ചാം ദിവസത്തെ കഥ വായിക്കാം
കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ രാജ്യമാകെ മൂന്നാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് പ്രിയപ്പെട്ട വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനവുമായി മലയാളികളുടെ പ്രിയ എഴുത്തുകാരൻ പി.കെ പാറക്കടവ് എത്തിയത്.
തന്റെ ഫേസ്ബുക് പേജിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മിനിക്കഥകള്‍ രൂപത്തിലുള്ള രചനകളാണ് അദ്ദേഹം വായനക്കാർക്കായി ഫേസ്ബുക് പേജിൽഷെയർ ചെയ്യുന്നത്.
ഫെബ്രുവരി 26 നാണ് ആദ്യ കഥ പാറക്കടവ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പാറക്കടവിന്റെ ഇരുപത്തിയഞ്ചാം ദിവസത്തെ കഥ വായിക്കാം
കൊറോണക്കാലം – ഒരു ദിവസം ഒരു കഥ –
ഇരുപത്തിയഞ്ചാം ദിവസത്തെ കഥ –
ചിറകുകൾ.
……………………………
ചിറകുകൾ
……………………………..
പി.കെ.പാറക്കടവ്
………………………………
തത്തക്കൂട് പോലെ മനുഷ്യക്കൂടുമുണ്ട്.
ഭരണാധികാരികൾ എത്ര മനുഷ്യരെയാണ്
ചിറകുകളരിഞ്ഞു് കൂട്ടിലിട്ടു് പാലും പഴവും നൽകി വളർത്തുന്നത്.
അവർ ചിറകടിക്കുന്നേയില്ല.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കൊറോണക്കാലം – ഒരു ദിവസം ഒരു കഥ -ഇരുപത്തിയഞ്ചാം ദിവസത്തെ കഥ -ചിറകുകൾ. …
Posted by P K Parakkadavu on Saturday, April 18, 2020
Comments are closed.