പണ്ടു പണ്ടൊരു രാജ്യത്ത്’- ലോകത്തെ നമ്മിലേക്ക് എത്തിക്കുന്ന വിശ്വോത്തര നാടോടിക്കഥകള്‍; പ്രകാശനം നവംബര്‍ 14ന്
‘പണ്ടു പണ്ടൊരു രാജ്യത്ത്’- ലോകത്തെ നമ്മിലേക്ക് എത്തിക്കുന്ന വിശ്വോത്തര നാടോടിക്കഥകള്‍ നവംബര്‍ 14 ശിശുദിനത്തില്‍ ടൊവിനോ തോമസ്, അനൂപ് മേനോന്‍, അശ്വതി ശ്രീകാന്ത്, മിനോണ്‍ എന്നിവര്‍ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്യുന്നു. കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശ്വം മുഴുവന്‍ പടര്‍ന്നുകിടക്കുന്ന നാടോടിക്കഥകളുടെ അത്ഭുതലോകം ഡി സി ബുക്സ് മലയാളത്തിനായി തുറന്നു നല്കുന്നത്.
ഓരോ നാട്ടിലും ആ നാടിന്റെ സംസ്‌കാരവും ജീവിതവും തുടിക്കുന്ന ഒരുപാട് കഥകളുണ്ട്. ആ കഥകളുടെ വൈവിധ്യപൂര്‍ണ്ണവും വര്‍ണ്ണാഭവുമായ ലോകത്തെ കുട്ടികള്‍ക്കായി അവതരിപ്പിക്കുന്ന 12 പുസ്തകങ്ങളടങ്ങുന്ന പണ്ട് പണ്ടൊരു രാജ്യത്ത് ഇപ്പോള്‍ പ്രിയ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും പ്രീബുക്കിങ് ചെയ്യാവുന്നതാണ്.
- അഴകുള്ള ആന്ജിയോള-ഗ്രീസിലെ നാടോടിക്കഥകള്‍
- ബ്യൂട്ടിയും കുതിരയും- ഡെന്മമാര്ക്കിലെ നാടോടിക്കഥകള്‍
- നാല് സഹയാത്രികര്‍- ജര്‍മ്മനിയിലെ നാടോടിക്കഥകള്‍
- ഒന്‍പതു മാടപ്രാവുകള്‍- ഇറ്റലിയിലെ നാടോടിക്കഥകള്‍
- പൂവന് കോഴിയും തലപ്പൂവുള്ള പിടക്കോഴിയും-
സ്വീഡനിലെ നാടോടിക്കഥകള്‍ - ടിഡു എന്ന കുഴലൂത്തുകാരന്- ബാള്‍ട്ടിക് നാടോടിക്കഥകള്‍
- ടൂട്ടി പറഞ്ഞ കഥ, ലെബന്-സൂഫിനാടോടിക്കഥകള്
- മരംകൊത്തിപ്പക്ഷി, നോര്‍വെയിലെ നാടോടിക്കഥകള്‍
- മൂന്നു തുന്നല്‍ക്കാരികള്‍, ഫ്രാന്‍സിലെ നാടോടിക്കഥകള്‍
- ഖേയ്താസ് എന്ന കുതിരക്കുട്ടി, പേര്‍ഷ്യന്‍ നാടോടിക്കഥകള്‍
- ക്ഷുരകനും രാജകുമാരിയും, സ്പെയിനിലെ നാടോടിക്കഥകള്‍
- മടിയനുദിച്ച ബുദ്ധി, അര്‍മീനിയന്‍ നാടോടിക്കഥകള്‍
എന്നീ പുസ്തകങ്ങളാണ് ഒറ്റ ബോക്‌സില്‍ വായനക്കാര്‍ക്ക് ലഭ്യമാകുക.
Comments are closed.