സംവാദവേദിയില്‍ ലോകപ്രശസ്ത ആര്‍ക്കിടെക്ട് പലിന്‍ഡ കണ്ണങ്കരയും
പരിസ്ഥിതി സൗഹൃദ നിര്‍മ്മിതികളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച പ്രശസ്ത ശ്രീലങ്കന്‍ ആര്‍ക്കിടെക്ട് പലിന്‍ഡ കണ്ണങ്കര സ്‌പേസസിന്റെ വേദിയിലെത്തുന്നു. Architecture As A Culture: A Symbiotic Reflection എന്ന വിഷയത്തിലായിരിക്കും സംവാദം. ആര്‍ക്കിടെക്ട് വിജി യാപ്പയും പലിന്‍ഡ കണ്ണങ്കരയും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഡോ.മീന ടി.പിള്ളയായിരിക്കും മോഡറേറ്റര്‍.
ലോകപ്രശസ്ത ആര്‍ക്കിടെക്ട് ജെഫ്രി ബാവയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന അനുര രത്‌നവിഭൂഷണയ്‌ക്കൊപ്പമായിരുന്നു പലിന്‍ഡ കണ്ണങ്കരയുടെ തുടക്കം. 2005 മുതല്‍ ആര്‍ക്കിടെക്ചര്‍ മേഖലയില്‍ സജീവമായ പലിന്‍ഡ ഗണിതത്തിലും വാസ്തുവിദ്യയിലും ഒരുപോലെ മികവ് നേടിയ വ്യക്തിയാണ്. സ്വാഭാവികപ്രകൃതിയില്‍ യാതൊരു മാറ്റവും വരുത്താതെയുള്ള സുസ്ഥിര നിര്‍മ്മിതികളാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്. ശ്രീലങ്കയില്‍ നിരവധിയിടങ്ങളില്‍ പ്രകൃതിയോടിണങ്ങിയ പ്രാജക്ടുകള്‍ പലിന്‍ഡ കണ്ണങ്കര ആവിഷ്‌കരിച്ചിട്ടുണ്ട്. അടുത്തിടെ രാജഗിരിയയില്‍ പണികഴിപ്പിച്ച അദ്ദേഹത്തിന്റെ ഓഫീസും വീടും ചേര്‍ന്നുള്ള പുതിയ കെട്ടിടം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
അനേകം അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുള്ള പലിന്‍ഡ കണ്ണങ്കരയുമായുള്ള സംവാദം സ്‌പേസസ് ഫെസ്റ്റ് 2019-ന്റെ വേദിയില്‍ ഏറെ പുതുമയുള്ളതാകും.
സ്‌പേസസ് ഫെസ്റ്റ് 2019-ല്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക
Comments are closed.