എന്റെ ചെവിയില്‍ ഒളിഞ്ഞിരിക്കുന്നവ നിങ്ങള്‍ കണ്ടേക്കാം
ജൂലൈ ലക്കം പച്ചക്കുതിരയില്‍
ഫലസ്തീന്‍ കവിത, മുസ്അബ് അബു താഹ
വിവര്‍ത്തനം- പി കെ പാറക്കടവ്
നീ എന്റെ ചെവി തുറക്കുമ്പോള്‍
അതില്‍ പതുക്കെ സ്പര്‍ശിക്കുക
എന്റെ മാതാവിന്റെ ശബ്ദം
അകത്തെവിടെയോ തങ്ങി നില്‍ക്കുന്നു.
എനിക്ക് തലകറക്കം വരുമ്പോള്‍
അവരുടെ ശബ്ദമാണ്
എന്റെ സന്തുലിതാവസ്ഥ
വീണ്ടെടുക്കാന്‍ സഹായിക്കുന്നത്.
ഞാന്‍ എന്നോടുതന്നെ തനിയെ ചൊല്ലുന്ന
അറബി പാട്ടുകളോ ഇംഗ്ലീഷ് കവിതകളോ
അല്ലെങ്കില്‍ എന്റെ വീട്ടുമുറ്റത്തെ ചിലമ്പിക്കുന്ന
പക്ഷികളോട് ഞാന്‍ മന്ത്രിക്കുന്ന ഒരു പാട്ടോ
നീ അവിടെ കണ്ടു മുട്ടിയേക്കാം.
നീ മുറിവ് തുന്നുമ്പോള്‍,
ഇവ എന്റെ ചെവിയില്‍ത്തന്നെ
തിരികെ വയ്ക്കാന്‍ മറക്കരുത്.
നീ ബുക്‌ഷെല്‍ഫില്‍ പുസ്തകങ്ങള്‍
തിരികെ വെയ്ക്കുമ്പോലെ.
പൂര്‍ണ്ണരൂപം 2024 ജൂലൈ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
പി.കെ. പാറക്കടവിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.