കാലത്തേയും ജീവിതത്തേയും സന്നിവേശിപ്പിക്കുന്ന കഥകൾ!
എസ് ആര്‍ ലാലിന്റെ ‘പാലായിലെ കമ്മ്യൂണിസ്റ്റ്’ എന്ന പുസ്തകത്തിന് സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം
വർഷങ്ങൾക്കു മുമ്പാണ് വെഞ്ഞാറമൂട്ടിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സഖാവ് ജ്യോതി ബാസു സംസാരിക്കുന്നു. ജ്യോതി ബാസുവിനെ കാണണം ,കേൾക്കണം, ഒരാൾ
മുതിർന്നയാളാണ്, മറ്റേത് കുട്ടി. അധിക വണ്ടി വരാത്ത സ്ഥലത്ത് നിന്ന് ലോറിയിൽ മുതിർന്നയാൾ കയറിയ ശേഷം കുട്ടിയെ ലോറിയിലേക്ക് പിടിച്ചുയർത്തി .എന്നെ ആ ഉയരങ്ങളിലേക്ക് പിടിച്ചു കയറ്റിയ അച്ഛനല്ലാതെ മറ്റാർക്കാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കഥാസമാഹാരം പാലായിലെ കമ്മ്യൂണിസ്റ്റ് സമർപ്പിക്കുക എന്നു വായനക്കാരോട് പറയുന്നു പ്രിയ കഥാകൃത്ത് എസ്.ആർ.ലാൽ.
കഥാസമാഹാരത്തിൻ്റെ ടൈറ്റില് കഥയായ പാലായിലെ കമ്മ്യൂണിസ്റ്റ് ഉൾപ്പെടെ ഒൻപത് കഥകളിലേയ്ക്കാണ് ലാൽ വായനക്കാരെ ക്ഷണിക്കുന്നത്. ഒറ്റയിരുപ്പിൽ വായിക്കാവുന്ന കഥകളിലൂടെ രണ്ടു ചോദ്യങ്ങൾ വായനക്കാരോട് ചോദിയ്ക്കുന്നു. ജീവിതത്തെക്കുറിച്ച് ഇനി അധികം പ്രതീക്ഷയില്ലാതെയുള്ള കാലത്ത് ഒറ്റയ്ക്ക് കഴിയേണ്ട അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ?
സ്കൂളിൽ പഠിയ്ക്കുമ്പോൾ ചോറു പൊതി മോഷണം പോയിട്ടുണ്ടോ?. ചിന്തകളുണർത്തിയ ചോദ്യങ്ങളിലൂടെ മനസ്സിലേക്ക് ഒത്തിരി സംഭവങ്ങൾ നിവർന്നുവന്നു. ജീവിത സമസ്യകളെയും രാഷ്ട്രീയത്തെയും വൈയക്തി ബന്ധങ്ങളേയും തെളിഞ്ഞ ഭാഷയിൽ അടയാളപ്പെടുത്താൻ ശ്രമിക്കുന്ന കൃതി വായനക്കാർക്ക് നേർക്ക് പിടിച്ച കണ്ണാടിയാണ്. ഓരോ കഥകളുടെയും ശില്പഘടനയും ,അവതരണവും, ഭാഷയും പ്രത്യേകം ശ്രദ്ധേയമാണ്. വായനക്കാരിൽ വ്യത്യസ്ത അനുഭവം സൃഷ്ടിക്കുന്ന കഥകൾക്ക് റെഡ് സല്യൂട്ട് പ്രിയ കഥാകാരാ.
Comments are closed.