DCBOOKS
Malayalam News Literature Website

പാലാ കെ.എം. മാത്യു ബാലസാഹിത്യ അവർഡിന് കൃതികൾ ക്ഷണിക്കുന്നു

പ്രശസ്ത ബാലസാഹിത്യ രചയിതാവും മുന്‍ ലോക്‌സഭാംഗവും സാമൂഹിക സാംസ്‌കാരിക -രാഷ്ട്രീയ നായകനുമായിരുന്ന പാലാ കെ.എം.മാത്യുവിന്റെ പേരിലുള്ള ബാലസാഹിത്യ അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിക്കുന്നു. ജനുവരി 2023-നും ഡിസംബർ 2023 നും ഇടയിൽ പ്രസിദ്ധീകരിച്ച മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച ബാലസാഹിത്യകൃതികളാണ് പുരസ്കാരത്തിന് പരിഗണിക്കുക. ക്യാഷ് അവാർഡും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം പാലാ കെ.എം. മാത്യുവിന്റെ ജന്മദിനമായ 2025  ജനുവരി 11-ാം തീയതി വിതരണം ചെയ്യും.

2024 ഒക്ടോബർ 31-ന് മുൻപായി രചനകളുടെ മൂന്ന് കോപ്പികള്‍ വീതം സോമു മാത്യു, എക്‌സിക്യൂട്ടീവ് ഡയറക്ടർ, കിഴക്കയിൽ, കളക്ട്രേറ്റ് പി.ഒ., കോട്ടയം-2  എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

Comments are closed.