DCBOOKS
Malayalam News Literature Website

പക്ഷിസമരം

മിനി പി.സി. വര: തോലിൽ സുരേഷ്

 

 

 

“അച്ഛാ, ഈ പക്ഷികൾ മനപ്പൂർവം വരുന്നതാണെങ്കിലോ ആത്മഹത്യാ സ്‌ക്വാഡുകളെപ്പോലെ? മരിക്കണമെങ്കിൽ മരിക്കട്ടെ എന്നുവെച്ച്? ശരിക്കും അവരുടെ ഇടങ്ങൾ കൈയേറിയതിലുള്ള സമരമായിരിക്കില്ലേ ഇത്?”

 

ആകാശം കടുംനീലയിൽ ഇളംപഞ്ഞിത്തണ്ടുകൾ വിതറിയ മറശ്ശീല കണക്കെ സ്വച്ഛവും സാന്ദ്രവു മായിരുന്നു. അവയ്ക്കിടയിലൂടെ അതിവേഗം ‘വി’ ആകൃതിയിൽ പറന്നുപോവുകയാണ് ചെറുപക്ഷി കൂട്ടം.

സതീഷിൻ്റെ എയർഗൺ പക്ഷിക്കൂട്ടത്തിനു മുകളിലേക്കും താഴേക്കും മൂന്നുവട്ടം ശബ്ദിച്ചു. വിമാനം പറക്കുന്നതിനു മുന്നോടിയാ യുള്ള സുരക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണ്. പെട്ടെന്നുണ്ടായ ഞെട്ട ലിൽ ശബ്ദപരിധിയിലുണ്ടായിരുന്ന പക്ഷിക്കൂട്ടം വിമാനവഴിയിൽനിന്ന് ചിതറിപ്പറന്നു. വിമാനം കൂറ്റൻ ചിറകുകളുമായി ഭീമാകാരനായ പക്ഷിയെപ്പോലെ പറന്നുയർന്നു. ഒച്ചയടങ്ങിയപ്പോൾ സതീഷ് മകനോട് പറഞ്ഞു:

“വെടിവെച്ച രീതി ശ്രദ്ധിച്ചോ? കൊല്ലരുത്, പേടിപ്പിക്കാനേ പാടുള്ളൂ.”

“അച്ഛാ, ആ പക്ഷിക്കൂട്ടത്തിൽ ആരൊക്കെ കാണും? അച്ഛനും അമ്മയും കുഞ്ഞുങ്ങളും ഉണ്ടാവില്ലേ? എവിടേക്കായിരിക്കും അവർ  വെടിയൊച്ചയിൽ കൂട്ടം തെറ്റില്ലേ? അങ്ങനെ വന്നാൽ വഴി നിശ്ചയമില്ലാത്ത കുഞ്ഞുപക്ഷികളും ഉണ്ടാവില്ലേ? അവരെന്തു ചെയ്യും?” ആകാശസ്വച്ഛതയെ തകർത്ത വെടിയൊച്ചയും ചിതറലും സൃഷ്ടിച്ച അസ്വസ്ഥത കണ്ണന്റെ വാക്കുകളിൽ കടുംകെട്ടിട്ടു.

 

പൂര്‍ണ്ണരൂപം 2025 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

 

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

 

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌.

 

Leave A Reply