മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി
ലാഹോര്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി. തനിക്ക് ലഭിച്ച വിവരമനുസരിച്ച് മസൂദ് അസുഖബാധിതനാണ്. അസുഖം മൂലം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നും ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പാക്കിസ്ഥാന്‍ കോടതി അംഗീകരിക്കുന്ന തരത്തില്‍, ശക്തമായ തള്ളിക്കളയാനാകാത്ത തെളിവുകള്‍ ഇന്ത്യ കൈമാറുകയാണെങ്കില്‍ അസ്ഹറിനെതിരെ നടപടി സ്വീകരിക്കുമെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.
സമാധാനത്തിനുള്ള എല്ലാ വഴികളും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തുറന്നിരിക്കുകയാണ്. അസ്ഹറിനെതിരായ തെളിവുകള്‍ അവരുടെ കൈയിലുണ്ടെങ്കില്‍ ചര്‍ച്ചകള്‍ നടത്തി കാര്യങ്ങള്‍ പറയുക. ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കൂ, ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഖുറേഷി പറഞ്ഞു.
മസൂദ് അസ്ഹറിനെ ആഗോളതീവ്രവാദിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ ബുധനാഴ്ച പാക്കിസ്ഥാന് കൈമാറിയിരുന്നു.
Comments are closed.