പത്മാവത് ഇസ്‌ലാം വിരുദ്ധമെന്ന് ആരോപണം; മലേഷ്യയില്‍ വിലക്കേര്‍പ്പെടുത്തി
സജ്ഞയ് ലീല ബന്‍സാലി ചിത്രം പത്മാവത് ഇസ്‌ലാം വിരുദ്ധമാണെന്ന് ആരോപിച്ച് മലേഷ്യയില്‍ വിലക്കേര്‍പ്പെടുത്തി. മുസ്‌ലിം ജനത കൂടുതലുള്ള രാഷ്ട്രം എന്ന നിലയ്ക്ക് ചിത്രത്തിന് മലേഷ്യയില്‍ പ്രദര്‍ശനാനുമതി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് സാംമ്പേരി അബ്ദുള്‍ അസീസിന്റെ വാദം.
ചിത്രത്തിന്റെ കഥ സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാത്ത സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് വിതരണക്കാര്‍.
Comments are closed.