‘പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍) അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ നാളെ കൂടി അവസരം!
മലയാളസാഹിത്യത്തിലെ ഗന്ധർവ്വൻ പി പത്മരാജന്റെ പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍) അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ പ്രിയവായനക്കാ
ര്‍ക്ക് നാളെ കൂടി അവസരം. 1495 രൂപാ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ 1299 രൂപയ്ക്ക് സ്വന്തമാക്കാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഓഫര്‍ ലഭ്യമാകുക.
വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ സര്‍ഗ്ഗാത്മകതയുടെ വ്യത്യസ്തമായ വഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചു. അക്ഷരാര്‍ത്ഥത്തില്‍ സിനിമയുടെയും സാഹിത്യത്തിന്റെയും ഗന്ധര്‍വ്വനായിരുന്നു പി.പത്മരാജന്‍.
ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം അദ്ദേഹത്തിന്റെ രചനകളില്‍ പ്രകടമായിരുന്നു. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി അദ്ദേഹം ആവിഷ്‌ക്കരിച്ചു. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം പറഞ്ഞത് മനുഷ്യമനസ്സുകളിലെ ആത്മബന്ധമാണ്. മനുഷ്യമനസ്സിലെ തീവ്രവികാരങ്ങളുടെ അടിയൊഴുക്കുകളും പത്മരാജന്‍ കഥകളില്‍ നമുക്ക് കാണാന്‍ സാധിക്കും.
ആസക്തികളുടെ അഗ്നികുണ്ഡങ്ങളിൽ ഹോമിക്കപ്പെടുകയും നിർവ്വേദങ്ങളുടെ ചിദാകാശത്ത് നക്ഷത്രങ്ങളാവുകയും ചെയ്യുന്ന മനുഷ്യാത്മാക്കളുടെ സങ്കീർത്തനങ്ങളാണ് ‘പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം.
Comments are closed.