പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍); ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യൂ 13% വിലക്കുറവില്‍!
മലയാളസാഹിത്യത്തിലെ ഗന്ധർവ്വൻ പി പത്മരാജന്റെ പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍) അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ പ്രിയവായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം. 1495 രൂപാ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ 1299 രൂപയ്ക്ക് സ്വന്തമാക്കാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ 19-ാം തീയതി വരെയാകും ഓഫര്‍ ലഭ്യമാകുക.
പ്രണയത്തിന്റെയും രതിയുടെയും കലാവിഷ്‌ക്കാരങ്ങളിലൂടെ തന്റെ ഗന്ധര്‍വ്വസാന്നിദ്ധ്യമറിയിച്ച പത്മരാജന്റെ അനശ്വരമായ കൃതികളുടെ സമാഹാരമാണ് ത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍)
ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച രചയിതാവ്. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം പറഞ്ഞത് മനുഷ്യമനസ്സുകളിലെ ആത്മബന്ധമാണ്. മനുഷ്യമനസ്സിലെ തീവ്രവികാരങ്ങളുടെ അടിയൊഴുക്കുകളും ഈ കഥകളില്‍ നമുക്ക് കാണുവാനാകും.
Comments are closed.