പത്മരാജന്‍ സാഹിത്യ/ചലച്ചിത്ര പുരസ്കാരവിതരണം ഒക്ടോബര്‍ 26-ന്
പി. പത്മരാജന്‍ ട്രസ്റ്റിന്റെ സാഹിത്യ, ചലച്ചിത്ര പുരസ്കാരങ്ങൾ ഒക്ടോബര്‍ 26-ന് വിതരണം ചെയ്യും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടൻ ജയറാം പുരസ്‌കാരങ്ങൾ ജേതാക്കൾക്ക് സമ്മാനിക്കും. ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ അധ്യക്ഷനാകും. എഴുത്തിന്റെ അറുപതാംവർഷം ആഘോഷിക്കുന്ന വിജയകൃഷ്‌ണനെയും ടെലിവിഷൻ പുരസ്‌കാരം നേടിയ ബൈജു ചന്ദ്രനെയും ചടങ്ങിൽ ആദരിക്കും.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ആനോ’ എന്ന നോവലിലൂടെ ജി.ആര്‍. ഇന്ദുഗോപൻ മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം നേടി. മികച്ച കഥാകൃത്തായി ഉണ്ണി ആര്‍. തിരഞ്ഞെടുക്കപ്പെട്ടു (ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘തിരുവിളയാടല്‍ എന്ന കഥാസമാഹാരത്തില്‍ നിന്നുള്ള ചെറുകഥ-‘അഭിജ്ഞാനം ). ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. 40 വയസില്‍ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന പ്രത്യേക പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എം.പി. ലിപിന്‍ രാജിന്റെ ‘മാര്‍ഗ്ഗരീറ്റ’ എന്ന നോവലിനാണ്. ചലച്ചിത്ര പുരസ്‌കാരങ്ങളില്‍, ‘ആട്ടം’ എന്ന ചിത്രത്തിലൂടെ ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡ് നേടി. 40000 രൂപയും, ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
വി.ജെ. ജയിംസ് അധ്യക്ഷനും കെ. രേഖ, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്യാമപ്രസാദിന്റെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ശ്രുതി ശരണ്യവുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.
Comments are closed.