DCBOOKS
Malayalam News Literature Website

പി പത്മരാജന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു

ചിത്രത്തിന് കടപ്പാട്- ദേശാഭിമാനി ഓണ്‍ലൈന്‍

ചിത്രത്തിന് കടപ്പാട്- ദേശാഭിമാനി ഓണ്‍ലൈന്‍

 

പി പത്മരാജൻ ട്രസ്റ്റ്‌ എയർ ഇന്ത്യ എക്സ്പ്രസുമായി ചേർന്ന്‌ സംഘടിപ്പിച്ച പത്മരാജൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ Textനടൻ ജയറാം പുരസ്‌കാരങ്ങൾ ജേതാക്കൾക്ക് സമ്മാനിച്ചു.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ആനോ’ എന്ന നോവലിലൂടെ ജി.ആര്‍. ഇന്ദുഗോപൻ മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം നേടി. മികച്ച കഥാകൃത്തായി ഉണ്ണി ആര്‍. തിരഞ്ഞെടുക്കപ്പെട്ടു (ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘തിരുവിളയാടല്‍ എന്ന കഥാസമാഹാരത്തില്‍ നിന്നുള്ള ചെറുകഥ-‘അഭിജ്ഞാനം ).  ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. 40 വയസില്‍ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന പ്രത്യേക പുരസ്‌കാരം  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എം.പി. ലിപിന്‍ രാജിന്റെ ‘മാര്‍ഗ്ഗരീറ്റ’ എന്ന നോവലിനാണ്.  ചലച്ചിത്ര പുരസ്‌കാരങ്ങളില്‍, ‘ആട്ടം’ എന്ന ചിത്രത്തിലൂടെ ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡ് നേടി. 40000 രൂപയും, ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

മലയാള എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള 'എയർ ഇന്ത്യ എക്‌സ്പ്രസ് ട്രെയിൽസ് ഓഫ് ഇന്ത്യ' അവാർഡ് എം.പി. ലിപിൻ രാജിൻ നടൻ ജയറാം സമ്മാനിക്കുന്നു.
മലയാള എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള ‘എയർ ഇന്ത്യ എക്‌സ്പ്രസ് ട്രെയിൽസ് ഓഫ് ഇന്ത്യ’ അവാർഡ് എം.പി. ലിപിൻ രാജിൻ നടൻ ജയറാം സമ്മാനിക്കുന്നു.

 

Textആട്ടം സിനിമയിലൂടെ ദേശീയ പുരസ്‌കാരം നേടിയ എഡിറ്റർ മഹേഷ് ഭുവനേന്ദി, നായിക സറിൻ ഷിഹാബ് എന്നിവരെയും ആദരിച്ചു. പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി, ട്രസ്റ്റ് ചെയർമാൻ വിജയ കൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട്, എഴുത്തുകാരൻ വി ജെ ജെയിംസ്, ബൈജുചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

വി.ജെ. ജയിംസ് അധ്യക്ഷനും കെ. രേഖ, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്യാമപ്രസാദിന്റെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ശ്രുതി ശരണ്യവുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

പത്മരാജന്റെ കൃതികൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.