പത്മരാജന്‍ പുരസ്‌കാര സമര്‍പ്പണവും അനന്തപത്മനാഭന്റെ ” മകന്റെ കുറിപ്പുകള്‍” പുസ്തക പ്രകാശനവും
ചലച്ചിത്ര സംവിധായകന്‍ പത്മരാജന്റെ ഓര്‍മ്മയ്ക്കായി പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചലച്ചിത്ര-സാഹിത്യ പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 21 ന്
ചലച്ചിത്ര സംവിധായകന്‍ പത്മരാജന്റെ ഓര്‍മ്മയ്ക്കായി പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചലച്ചിത്ര-സാഹിത്യ പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 21 ന്. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളില്‍ വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങില്‍ രാധാലക്ഷ്മി പത്മരാജന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ചടങ്ങില്‍ വെച്ച് അനന്ത പത്മനാഭന്‍ എഴുതിയ ”മകന്റെ കുറിപ്പുകള്‍” എന്ന പുസ്തകവും പ്രകാശനം ചെയ്യും. സാറാജോസഫില്‍ നിന്നും സുഭാഷ് ചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങും. പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി പ്രദീപ് പനങ്ങാട് പുസ്തകപരിചയം നടത്തും. പത്മരാജന്റെ സുഹൃത്തുക്കളായിരുന്ന ഉണ്ണി മേനോന്‍, ജെ ആര്‍ പ്രസാദ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
മികച്ച നോവലിനുള്ള പുരസ്‌കാരം സുഭാഷ് ചന്ദ്രന്റെ സമുദ്ര ശിലക്കാണ്. മികച്ച സംവിധായനുള്ള പുരസ്‌കാരം കുമ്പളങ്ങിനൈറ്റ്‌സിലൂടെ മധു സി നാരായണനും മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ബിരിയാണി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സജിന്‍ ബാബുവിനും ലഭിച്ചു. ഉയരെ എന്ന ചിത്രത്തിന്റെ തിരക്കഥക്കായി ബോബി, സഞ്ജയ് എന്നിവ പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹരായി.
20,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് മികച്ച നോവലിന്റെ സമ്മാനമായി സുഭാഷ് ചന്ദ്രന് ലഭിക്കുക. മികച്ച ചെറുകഥക്ക് സാറാ ജോസഫിന്റെ നി എന്ന കഥ അര്‍ഹമായി. 15,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് ലഭിക്കുക.
Comments are closed.