തീന്‍മേശയിലേക്ക് ആസ്വാദ്യകരമായ രുചിക്കൂട്ടുകള്‍; ഡോ. ലക്ഷ്മി നായരുടെ പാചകരുചി
കൈരളി ചാനലില്‍ മാജിക് ഓവന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ ഡോ. ലക്ഷ്മി നായരുടെ പാചകക്കുറിപ്പുകള്‍ അടങ്ങിയ പുതിയ പുസ്തകമാണ് മാജിക് ഓവന്‍ പാചകരുചികള്‍. പാചകകലയില്‍ വൈവിധ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഉപയോഗപ്പെടുന്ന പുസ്തകമാണിത്.
വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, പലഹാരങ്ങള്‍, കേക്കുകള്‍, പായസങ്ങള്‍, പുഡ്ഡിങ്ങുകള്‍ തുടങ്ങി പരമ്പരാഗതവും ഒപ്പം നൂതനവുമായ വിഭവങ്ങള്‍ തയ്യാറാക്കാനുള്ള പാചകവിധികളാണ് ഇതില്‍ ചേര്‍ത്തിട്ടുള്ളത്. പാചകം ചെയ്യാന്‍ അറിയാത്തവര്‍ക്കുപോലും പരീക്ഷിച്ചുനോക്കാവുന്ന വിധത്തില്‍ തയ്യാറാക്കിയിരിക്കുന്ന റെസിപ്പികള്‍. പാചകകലയില്‍ പ്രാവീണ്യം നേടാന്‍ സഹായിക്കുന്ന ഒരുത്തമസഹായിയാണ് ഈ കൃതി.
ചെറുനാരങ്ങാക്കിച്ചടി, പഴംപുളിശ്ശേരി, മുളക് മധുരക്കറി, ചേമ്പ് പാവയ്ക്ക കറി, നെല്ലിക്ക ഒഴിച്ചുകറി, സൗത്ത് ഇന്ത്യന്‍ പനീര്‍ മസാല, ചില്ലി സോയാ, മഷ്‌റൂം പിരളന്‍, മട്ടണ്‍ കുറുമ,ചിക്കന്‍ മുഗളായി, ബാറ്റര്‍ ഫ്രൈഡ് ചിക്കന്‍,ക്രീം കടായി ചിക്കന്‍, ഫിഷ് മോര്‍നാ, കോണ്‍ പാറ്റീസ്, കോക്കനട്ട് പാന്‍കേക്ക്‌സ്, ഇന്‍സ്റ്റന്റ് കാരറ്റ് ദോശ, ഉക്കാര തുടങ്ങി നൂറ്റിയമ്പതോളം പാചകക്കുറിപ്പുകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാജിക് ഓവന്‍ പാചകരുചികളുടെ പതിനഞ്ചാം പതിപ്പാണ് ഇപ്പോള്‍ ഡി.സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്നത്.
Comments are closed.