ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ ‘പച്ച മഞ്ഞ ചുവപ്പ്’ ; പ്രീബുക്കിങ് തുടരുന്നു
ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ ‘പച്ച മഞ്ഞ ചുവപ്പ്’ പ്രിയ വായനക്കാര്‍ക്ക് ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കൈയ്യൊപ്പോട് കൂടിയ കോപ്പികള്‍ ലഭ്യമാകും. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പുസ്തകം പ്രീബുക്ക് ചെയ്യാവുന്നതാണ്.
ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുകയാണ്
നോവല്‍. അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ മൂന്നാംലോകപൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി ഈ നോവലില്‍ അവതരിപ്പിക്കുന്നു.
1995 മെയ് 14
സേലത്തുനിന്ന് 33 കിലോമീറ്റര്‍ ദൂരെയുള്ള ഡാനിഷ്‌പ്പേട്ട് ലോക്കൂര്‍ സെക്ഷനില്‍ ഒരു തീവണ്ടിയപകടം സംഭവിക്കുന്നു. സ്‌റ്റേഷന്‍ മാഷിന്റെ അശ്രദ്ധ. സിഗ്‌നല്‍ ലൈറ്റില്‍ വന്ന പിഴവുമൂലം ഒരു പാസഞ്ചര്‍ തീവണ്ടിയും ഒരു ഗുഡ്‌സ് തീവണ്ടിയും കൂട്ടിയിടിക്കുന്നു.
എന്തായിരുന്നു ഈ അപകടത്തിന്റെ കാരണം? വര്‍ഷങ്ങള്‍ക്കുശേഷം അത് പുനരന്വേഷിക്കുകയാണ്. അധികാരികള്‍ തമ്മിലുള്ള പിണക്കങ്ങള്‍? തീവ്രവാദികളുടെ അട്ടിമറി? ട്രേഡ് യൂണിയനുകള്‍ തമ്മിലുള്ള വഴക്കുകള്‍? അന്താരാഷ്ട്ര ഗൂഢാലോചന?
അന്വേഷണം പല മേഖലകളിലൂടെ പുരോഗമിക്കുമ്പോള്‍ ചുരുളഴിയുന്ന സത്യത്തിന്റെ ഭയാനകമായ സംഭവപരമ്പരകള്‍ ത്രില്ലറിന്റെ ആഖ്യാനശൈലിയില്‍ അവതരിപ്പിക്കുകയാണ് ടി ഡി രാമകൃഷ്ണന്‍ പുതിയ നോവലിലൂടെ.
Comments are closed.