ടി ഡി രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’; നോവല്‍ചര്‍ച്ച ഇന്ന്
നിലാവ് പ്രതിമാസ സാംസ്‌കാരികസംഗമത്തില്‍ ഇന്ന് (13 ഏപ്രില്‍ 2024) ടി ഡി രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ ‘പച്ച മഞ്ഞ ചുവപ്പ്’ എന്ന നോവല്‍ ചര്‍ച്ച ചെയ്യുന്നു. ശനിയാഴ്ച വൈകുന്നേരം 3.30ന് തോന്നയ്ക്കല്‍ നാട്യഗ്രാമം ഓഡിറ്റോറിയത്തിലാണ് പുസ്തകചര്‍ച്ച നടക്കുന്നത്.
എ.റ്റി.കോവൂര്‍ ഗ്രന്ഥശാല, ചെമ്പകമംഗലം ടാഗോര്‍ ലൈബ്രറി, കുറക്കട നാട്യഗ്രാമം ലൈബ്രറി, തോന്നയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ‘നിലാവ്’ പ്രതിമാസ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
1995 മെയ് 14, സേലത്ത് നിന്നും 33 കിലോമീറ്റര്‍ ദൂരെയുള്ള ഡാനിഷ്പ്പേട്ട് ലോക്കൂര്‍ സെക്ഷനില്‍ ഒരു തീവണ്ടിയപകടം സംഭവിക്കുന്നു. പാസഞ്ചര്‍ തീവണ്ടിയും ഒരു ഗുഡ്സ് തീവണ്ടിയും കൂട്ടിയിടിക്കുന്നു. എന്തായിരുന്നു ഈ അപകടത്തിന്റെ കാരണം? വര്‍ഷങ്ങള്‍ക്ക് ശേഷം അത് പുനരന്വേഷിക്കുകയാണ്. അന്വേഷണം പല മേഖലകളിലൂടെ പുരോഗമിക്കുമ്പോള്‍ ചുരുളഴിയുന്ന ഭയാനകമായ സംഭവപരമ്പരകള്‍ ത്രില്ലറിന്റെ ആഖ്യാനശൈലിയില്‍ അവതരിപ്പിക്കുന്ന നോവലാണ് ടി ഡി രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’.
Comments are closed.