DCBOOKS
Malayalam News Literature Website

2023 -ലെ കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മികച്ച പരിഭാഷയ്‌ക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്താരം ഡോ. പി.കെ. രാധാമണിക്ക്. 50000 രൂപയും ഫലകവും അടങ്ങുന്നതാണ്  പുരസ്താരം.  ഡോ. പി. കെ. രാധാമണി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ‘അമൃതാപ്രീതം: അക്ഷരങ്ങളുടെ നിഴലില്‍’ എന്ന പുസ്തകത്തിനാണ് മലയാളഭാഷയിലെ പരിഭാഷയ്‌ക്കുള്ള പുരസ്കാരം. സംസ്‌കൃതവിഭാഗത്തില്‍ നിന്നും സുധാമൂര്‍ത്തിയുടെ ‘ഫേവറിറ്റ് സ്റ്റോറീസ് ഫോര്‍ ചില്‍ഡ്രന്‍’ -ന്റെ പരിഭാഷ തിരഞ്ഞെടുക്കപ്പെട്ടു.

ഈ വര്‍ഷാവസാനം നടത്തുന്ന പ്രത്യേക ചടങ്ങില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും.

മലയാളം കഥകള്‍ കന്നഡയിലേക്ക്  പരിഭാഷപ്പെടുത്തിയതിന് കെ.കെ. ഗംഗാധരനും പുരസ്‌കാരമുണ്ട്. ഓരോ ഭാഷാവിഭാഗങ്ങളില്‍ നിന്നും മൂന്ന് അംഗങ്ങള്‍ വീതമുള്ള സെലക്ഷന്‍ കമ്മിറ്റികള്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിന് അര്‍ഹമായ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പ്രൊഫ. കെ. വനജ, ഡോ. എം. വിജയന്‍ പിള്ള എന്നിവരാണ് മലയാളവിഭാഗത്തിലെ ജൂറി അംഗങ്ങള്‍.

Comments are closed.