വായനക്കാരന്റെ കൂടി പങ്കാളിത്തം ആവശ്യപ്പെടുന്ന കൃതിയാണ് ‘കടലിന്റെ മണം’: പി എഫ് മാത്യൂസ്
വായനക്കാരന്റെ കൂടി പങ്കാളിത്തം ആവശ്യപ്പെടുന്ന കൃതിയാണ് ‘കടലിന്റെ മണമെന്ന്’ പി എഫ് മാത്യൂസ്. നിർണായകമായ നേരങ്ങളിൽ എടുക്കേണ്ടിവരുന്ന വേണമോ വേണ്ടയോ എന്ന തെരഞ്ഞെടുപ്പിന്റെ തീരുമാനമാണ് പലപ്പോഴും മനുഷ്യരുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്നത് എന്ന് പി എഫ് മാത്യൂസ് പറഞ്ഞു. തന്റെ പുതിയ കൃതിയായ ‘കടലിന്റെ മണം’ എന്ന നോവലിനെ മുൻനിറുത്തി, വൈകിട്ട് 6.00 മണിമുതൽ 7.00 വരെ ഇന്റലെക്ച്വൽ ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും കുട്ടിസ്രാങ്ക്, ഈ മ യൗ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് മുൻകാല കൃതികളിൽ നിന്ന് വ്യത്യസ്തമായി, ‘കടലിന്റെ മണം’ എന്ന നോവലിൽ താൻ സ്വീകരിച്ചിരിക്കുന്ന പുതിയ പ്രമേയത്തെയും പരിചയപ്പെടുത്തി. പ്രശസ്ത യുവ എഴുത്തുകാരി സോണിയ റഫീഖ് സംവാദകയായ പരിപാടിയിൽ പ്രവാസി എഴുത്തുകാരും മാധ്യമ പ്രവർത്തകരുമടക്കം നിരവധിപേർ പങ്കെടുത്തു.
Comments are closed.