DCBOOKS
Malayalam News Literature Website

പി.ഭാസ്കരന്റെ ഭാര്യ ഇന്ദിര അന്തരിച്ചു

മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ പി ഭാസ്‌കരന്റെ ഭാര്യ ഇന്ദിര (84)  തിരുവനന്തപുരത്ത് അന്തരിച്ചു.

ഗാനരചയിതാവ്, ചലച്ചിത്രസംവിധായകന്‍, ചലച്ചിത്രനടന്‍, ആകാശവാണി പ്രൊഡ്യൂസര്‍, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രവർത്തിച്ച പ്രതിഭയാണ് പി ഭാസ്കരൻ. മലയാള ഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയ പ്രതിഭാശാലി എന്നനിലയില്‍ ഓര്‍മിക്കപ്പെടുന്ന ഇദ്ദേഹം ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയര്‍മാനായും, കെ.എഫ്.ഡി.സിയുടെ ചെയര്‍മാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Comments are closed.