ഒ.വി.വിജയന്റെ ചരമവാര്‍ഷികദിനം
1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയില്‍ മലബാര്‍ എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്ന വേലുക്കുട്ടിയുടേയും കമലാക്ഷിയമ്മയുടേയും മകനായി ഒ.വി.വിജയന്‍ ജനിച്ചു. മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്‌ളീഷില്‍ എം.എ. ജയിച്ച ശേഷം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി.
കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്ന വിജയന്‍ അക്കാലത്ത് തന്നെ എഴുത്തിലും കാര്‍ട്ടൂണ്‍ ചിത്രരചനയിലും താല്പര്യം പ്രകടമാക്കിയിരുന്നു. തുടര്‍ന്ന് അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്‌സ് വീക്കിലിയിലും പേട്രിയറ്റ് ദിനപത്രത്തിലും കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. പിന്നീട് സ്വതന്ത്ര പത്രപ്രവര്‍ത്തകനായിരുന്നു. 2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് ഒ.വി.വിജയന്‍ അന്തരിച്ചു.
Comments are closed.