പ്രഭാവർമ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെയെൻ സ്നേഹമേ…’ കനിമൊഴി കരുണാനിധി പ്രകാശനം ചെയ്തു
പ്രഭാവർമ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെയെൻ സ്നേഹമേ…’ എന്ന ഏറ്റവും പുതിയ കവിതാസമാഹാരം പ്രകാശനം ചെയ്തു . തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടന്ന ചടങ്ങിൽ കനിമൊഴി കരുണാനിധിയിൽ നിന്നും ഡോ. രാജശ്രീ വാര്യർ പുസ്തകം സ്വീകരിച്ചു.
എല്ലാവരെയും തുല്യരായി കാണുന്ന, ഐക്യവും ശാന്തിയുമുള്ള രാജ്യത്തെ തിരിച്ചുപിടിക്കാൻ കവിതയ്‌ക്കും സാഹിത്യത്തിനും കഴിയുമെന്ന് കനിമൊഴി കരുണാനിധി എം.പി. പറഞ്ഞു.
മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. രവി ഡിസി , ഡോ. സി.ഉദയകല, എസ് .മഹാദേവൻ തമ്പി , ഡോ .കായംകുളം യൂനുസ് എന്നിവർ സംസാരിച്ചു. ഡോ. കെ.ആർ.ശ്യാമ കാവ്യാലാപനം നടത്തി.ഡി സി ബുക്‌സാണ് പ്രസാധകർ.
ദേവസ്മിതം, കലികാലകേയം, ഒറ്റിക്കൊടുത്താലും എന്നെയെന്‍ സ്നേഹമേ…, പ്രണയസങ്കീര്‍ത്തനം, പുളിയിലത്തോണി, ഉദകപ്പോള, ജലശംഖം തുടങ്ങി ഏറ്റവും പുതിയ 71 കവിതകളുടെ സമാഹാരമാണ് ‘ഒറ്റിക്കൊടുത്താലും എന്നെയെൻ സ്നേഹമേ…’.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.