അധ്യാപകദിനത്തില്‍ വിലമതിക്കാനാവാത്ത സമ്മാനവുമായി ഡിസി ബുക്‌സ്; ഒരുവട്ടംകൂടി സ്വന്തമാക്കാന്‍ ഇന്ന് അവസരം
അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയില്‍ വെളിച്ചവുമായി നടന്ന് നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഓര്‍മിക്കുന്ന ഈ ദിനത്തില്‍ ഡിസി ബുക്‌സ് ഒരു സുവര്‍ണാവസരം ഒരുക്കുന്നു. സ്‌കൂള്‍ പഠനകാലത്തേയും ബാല്യകാലത്തെയും എണ്ണിയാലൊടുങ്ങാത്ത അമൂല്യ സ്മരണകളെ വീണ്ടും ഓര്‍ത്തെടുക്കാനും കൊതിയോടെ വായിക്കാനും ആസ്വദിക്കാനും എന്നെന്നും സൂക്ഷിച്ചുവെക്കാനുമുള്ള ഒരു അപൂര്‍വ്വ സമ്മാനമായ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ ഇന്നും നാളെയും അവസരം. 3499 രൂപ മുഖവിലയുള്ള പുസ്തകം 2999 രൂപയ്ക്ക് ഇപ്പോള്‍ വായനക്കാര്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്. മൂന്ന് വാല്യങ്ങളിലായി 3,333 പേജിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
ഡി.സി കിഴക്കെമുറി ഭാഷാപഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ ആദ്യകാല കൃതികള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. വായനക്കാര്‍ ഇരുകൈയ്യും നീട്ടി പുസ്തകം സ്വീകരിച്ചു. പ്രിയവായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ അധ്യാപക ദിനത്തില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ വീണ്ടും അവസരം ഒരുക്കിയിരിക്കുന്നത്.
കഥകളും കവിതകളും ലേഖനങ്ങളും കത്തുകളും നാടകങ്ങളും വ്യാകരണവും നോവല്‍ ഭാഗങ്ങളും പ്രാര്‍ത്ഥനകളും ജീവിതസ്മരണകളും അടങ്ങിയ നമ്മെ മലയാളിയാക്കിയ കേരളപാഠാവലിയിലെ പാഠഭാഗങ്ങള്‍ വായിച്ചാസ്വദിക്കാനുള്ള അപൂര്‍വ്വ അവസരമാണിത്. മധുരമുള്ള പള്ളിക്കൂടക്കാല ഓര്‍മ്മകളിലേക്കുള്ള ഒരു മടക്കയാത്രയാണ് ഡി.സി ബുക്‌സ് പുറത്തിറക്കുന്ന ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങള്‍.
Comments are closed.