DCBOOKS
Malayalam News Literature Website

‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’- നഷ്ടബാല്യത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

കഥകളും കവിതകളും ചൊല്ലി നടന്ന കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് ഒരെത്തിനോട്ടം എപ്പോഴെങ്കിലും ഒന്നാഗ്രഹിച്ചിട്ടുണ്ടാകില്ലേ? അക്ഷരങ്ങളെയും അറിവിനെയും കൂടെച്ചേര്‍ത്ത ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം.പോയകാലത്തെ സ്‌കൂള്‍ ജീവിതത്തിലേക്ക് ഒരു യാത്ര പോയാലോ? ആ കാലത്തിന്റെ മധുരതരമായ, കടല്‍പ്രവാഹം പോലെയുള്ള ഓര്‍മ്മകളെ, പഠിച്ചുമറന്ന ആ പാഠങ്ങളെ വീണ്ടും ഓര്‍ത്തെടുത്താലോ?

ഓര്‍മ്മയില്ലേ ആ കാലം? വള്ളിനിക്കറിന്റെ കീശയിലും കണക്കുപെട്ടിയിലും നിധി പോലെ സൂക്ഷിച്ച കുറ്റിപ്പെന്‍സിലുകള്‍…വലിച്ചു വാരി പുസ്തകങ്ങള്‍ നിറച്ച് എടുത്തോടിയ അലുമിനിയം പെട്ടി… തട്ടികയിട്ടു പകുത്ത ക്ലാസ് മുറിയിലെ ആടുന്ന ബെഞ്ചും ഡസ്‌കും, അല്പം തെളിഞ്ഞു നിന്ന് നമ്മെ തുറിച്ചു നോക്കിയ ബ്ലാക്ക് ബോര്‍ഡ്…അതിന്റെ മുകളറ്റത്ത് ചോക്കുകൊണ്ടെഴുതിയ ക്ലാസും ഡിവിഷനും ഹാജര്‍ നിലയും…ക്ലാസ് സമയത്ത് ടീച്ചര്‍മാര്‍ക്കും മാഷന്‍മാര്‍ക്കും ബോര്‍ഡ് മായ്ക്കാനും അല്ലാത്തപ്പോള്‍ നമ്മള്‍ക്ക് എറിഞ്ഞു കളിക്കാനുമുള്ള ചോക്കുപൊടി പുരണ്ട ഡസ്റ്റര്‍…പൊതിഞ്ഞും പൊതിയാതെയും ചട്ടയും പുറങ്ങളും നഷ്ടപ്പെട്ട വക്കു മങ്ങിയ പുസ്തകങ്ങള്‍…

കഥകളും കവിതകളും ലേഖനങ്ങളും കത്തുകളും നാടകങ്ങളും വ്യാകരണവും നോവല്‍ഭാഗങ്ങളും പ്രാര്‍ത്ഥനകളും ജീവിതസ്മരണകളും അടങ്ങിയ നമ്മെ മലയാളിയാക്കിയ കേരളപാഠാവലിയിലെ പാഠഭാഗങ്ങള്‍ വായിച്ചാസ്വദിക്കാന്‍ ഇതാ ഒരു അപൂര്‍വ്വ അവസരം. മധുരമുള്ള പള്ളിക്കൂടക്കാല ഓര്‍മ്മകളിലേക്കുള്ള ഒരു മടക്കയാത്രയാണ് ഡി.സി ബുക്‌സ് പുറത്തിറക്കുന്ന ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങള്‍.

പരീക്ഷാപ്പേടിയോടെ കാണാപ്പാഠം ഉരുവിട്ടുചൊല്ലിയ പദ്യങ്ങള്‍ പേടിയില്ലാതെ ഒരു വട്ടം കൂടി ചൊല്ലിപ്പഠിക്കാം. പഴയ വിദ്യാലയ സ്മരണകള്‍ ഓര്‍ത്തെടുത്തു രസിക്കാം. മലയാള ഭാഷ വ്യാകരണസഹിതം വീട്ടിലിരുന്നു പഠിക്കാം. എഴുത്തുകാരും അദ്ധ്യാപകരും ഭാഷാ വിദഗ്ദ്ധരും തയ്യാറാക്കിയ കാലം നമിക്കുന്ന പാഠഭാഗങ്ങള്‍ എല്ലാ തലമുറകള്‍ക്കുമായി ഡിസി ബുക്‌സ് അവതരിപ്പിക്കുന്നു. പഠിച്ച വിദ്യാലയങ്ങള്‍ക്കും പഠിപ്പിച്ച അദ്ധ്യാപകര്‍ക്കും നിങ്ങള്‍ക്ക് സമ്മാനിക്കാവുന്ന ഏറ്റവും മികച്ച ഉപഹാരം. ഭാഷാദ്ധ്യാപകര്‍ക്ക് എക്കാലത്തേയും വലിയ റഫറന്‍സ് ഗ്രന്ഥം.

ഡി.സി ബുക്‌സ് പുറത്തിറക്കുന്ന ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ബാല്യത്തിന്റെ വീണ്ടെടുപ്പാണ്. കൊതിയോടെ വായിക്കാനും ആസ്വദിക്കാനും എന്നെന്നും സൂക്ഷിച്ചുവെക്കാനുമുള്ള ഒരു അപൂര്‍വ്വസമ്മാനം. ഡി.സി കിഴക്കെമുറി ഭാഷാപഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ ആദ്യകാല കൃതികള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്. വായനക്കാര്‍ക്ക് ഡിസംബര്‍ 12  വരെ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്. മൂന്ന് വാല്യങ്ങളിലായി 3,333 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ കോപ്പികള്‍ ഇന്ന് തന്നെ ഉറപ്പാക്കൂ…

ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍- ഉള്ളടക്കം

1. ഐക്യകേരളപ്പിറവിയ്ക്കു മുന്‍പും ശേഷവുമുള്ള മലയാള/കേരള പാഠാവലിയിലെ രചനകളാണ് സമാഹരിക്കുന്നത്.

2. മലയാള പാഠപുസ്തകങ്ങളിലെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു.

3. ഡി.പി.ഇ.പി പാഠാവലികള്‍ ഈ സമാഹാരത്തിന്റെ ഭാഗമാക്കുന്നില്ലെങ്കിലും പഴയപാഠാവലിയിലെ രചനകള്‍തന്നെയാണ് പില്‍ക്കാലത്ത് പാഠഭാഗങ്ങളാക്കിയിട്ടുള്ളതിനാല്‍ ഡി.പി.ഇ.പി പഠിച്ചിട്ടുള്ളവര്‍ക്കും ഈ പുസ്തകം ഗൃഹാതുരമായിരിക്കും.

4. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലുള്ള എല്ലാ പാഠങ്ങളും വ്യാകരണമുള്‍പ്പെടെ ഈ സമാഹാരത്തിന്റ ഭാഗമായിരിക്കും.

5. പാഠങ്ങളായി ചേര്‍ത്തിട്ടുള്ള കഥകള്‍, നാടകങ്ങള്‍, പദ്യഭാഗങ്ങള്‍,ലേഖനങ്ങള്‍ തുടങ്ങിയ സര്‍വ്വമേഖലകളും ഇതിലുള്‍ക്കൊള്ളുന്നു.

ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ ഇപ്പോള്‍ വായനക്കാര്‍ക്കായി പ്രീബുക്ക് ചെയ്യാനുള്ള അവസരം ഡി സി ബുക്‌സ് ഒരുക്കിയിട്ടുണ്ട്. 3499 രൂപ മുഖവിലയുള്ള പുസ്തകം 2499 രൂപയ്ക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യാവുന്നതാണ്.

കേരളത്തിലുടനീളമുള്ള എല്ലാ ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് ശാഖകളിലും ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്. ഡി സി ബുക്‌സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറിലും പുസ്തകം പ്രീബുക്ക് ചെയ്യാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. കൂടാതെ 9947055000 എന്ന മൊബൈല്‍നമ്പരില്‍ വിളിച്ചും വായനക്കാര്‍ക്ക് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പ്രീബുക്ക് ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക www.dcbooks.com

Comments are closed.