‘ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങള്‍’ പ്രകാശനം ചെയ്തു
കോട്ടയം: ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ സമാഹാരമായ ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങളുടെ പ്രകാശനകര്‍മ്മം അധ്യാപകനും എഴുത്തുകാരനുമായ ഡോ. മനോജ് കുറൂര്‍ നിര്‍വ്വഹിച്ചു. വിജയദശമി ദിനത്തില്‍ ഡി.സി ബുക്‌സ് മ്യൂസിയം ഹാളില്‍ നടന്ന ചടങ്ങില്‍ പാത്താമുട്ടം സെയ്ന്റ് ഗിറ്റ്‌സ് ഇൻസ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ സീനിയര്‍ അസിസ്റ്റന്റ് പ്രൊഫ. കെ. സുബ്രഹ്മണ്യം പുസ്തകം ഏറ്റുവാങ്ങി. ഇതോടൊപ്പം ഡി.സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറിന്റെ പരിഷ്‌ക്കരിച്ച പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഡി.സി ബുക്‌സ് സി.ഇ.ഒ രവി ഡി.സി, പബ്ലിക്കേഷന്‍ മാനേജര്‍ എ.വി ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments are closed.