ഒരുമയ്‌ക്കെതിരെ ഒരു ശതമാനം
‘ഒരുമയ്‌ക്കെതിരെ ഒരു ശതമാനം’ എന്ന പുസ്തകത്തിന് വന്ദന ശിവ എഴുതിയ ആമുഖത്തില്‍ നിന്നും
ജീവിക്കുക എന്നതിനര്‍ത്ഥമെന്ത്?
ജീവിച്ചിരിക്കുക എന്നതിന്?
നന്നായി ജീവിക്കുക
എന്നതിനര്‍ത്ഥമെന്ത്?
നന്നായിരിക്കുക എന്നാലെന്ത്?
എന്താണ് അറിവ്? എന്താണ് ബുദ്ധി?
എന്താണ് പരിസ്ഥിതി ശാസ്ത്രം?
എന്താണ് സാമ്പത്തിക ശാസ്ത്രം?
എന്താണ് നമ്മുടെ ഭാവി?
ഈ അടിസ്ഥാനപരമായ ചോദ്യങ്ങളിലേക്ക് മടങ്ങിേപ്പാകാന്‍ നമ്മുടെ സമകാലം നമ്മെ പ്രേരിപ്പിക്കുന്നു -നമ്മുടെ ജീവിവര്‍ഗം നാമാവേശഷമാകാന്‍ പോകുന്ന നാളുകള്‍ കാരണം ഇന്നെത്ത ആധിപത്യശീലമുള്ള അറിവ്, ‘സമ്പത്തിെന്റ’ സൃഷ്ടി പിന്നെ
പ്രതിനിധി’ ജനാധിപത്യം ഇതൊക്കെയും ചേര്‍ന്ന് ഈ ഭൗമമണ്ഡലത്തിെന്റ അതിരുകളെയല്ലാം അതിക്രമിക്കുകയും ഈ ഭൂമിയില്‍ മറ്റ് ജീവിവര്‍ഗങ്ങള്‍ക്കെല്ലാമുള്ള
അതിജീവനാവകാശെത്തയും മാനുഷികാവകാശെത്തയും ഭൂരിപക്ഷം മനുഷ്യരുടെ സ്വാത്രന്ത്യെത്തയും ഹനിച്ചു കളഞ്ഞിരിക്കുന്നു. നമ്മുെട കാലെമന്നത് ലോകത്തിലെ ഒരു ശതമാനം (ആളുകള്‍) മാത്രം സമ്പത്തും അധികാരവും കൈയാളുന്നതാണ്. ആ അധികാരമുപേയാഗിച്ച് അവര്‍ ഭൂമിയെയും പൊതുവായുള്ള ജീവിതെത്തയും
നശിപ്പിക്കുന്നു. അവരുെട പ്രവൃത്തികള്‍ക്ക് യാതൊരു ഉത്തരവാദിത്വേമാ ആ പ്രവർത്തികളുടെ പേരിൽ ആർക്കെങ്കിലും വിശദീകരണം നല്‍കുകേയാ വേണ്ട.
ഭൂമിയെയുംപൊതുവായുള്ള ജീവിതെത്തയും നശിപ്പിക്കുന്നു. അവരുെട പ്രവൃത്തികള്‍ക്ക് യാതൊരു ഉത്തരവാദിത്തമോ ആ പ്രവൃ ത്തികളുടെ പേരില്‍ ആർക്കെങ്കിലും വിശദീകരണം നല്‍കുകേയാ വേണ്ട. കാരണം മായാജാലങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ കൗശലം നിറഞ്ഞ അനേകം വഴികള്‍ കണ്ടെത്തിയിരിക്കുന്നു. ആ മായയിലൂടെ അവര്‍ മനുഷ്യന് ഭൂമിയുമായുള്ള
ബന്ധത്തെ വേര്‍പടുത്തുന്നു. അധികാരം െെകയാളുന്ന ആ ശതമാനം മറ്റ് മനുഷ്യരില്‍ നിന്ന് വേർപെടുത്തുന്നു. അതു കണ്ടാല്‍ തോന്നും അവരും നമ്മളും ഒരു പൊതു സമ്പദ്‌വ്യവസ്ഥ പങ്കിടുന്നില്ലെന്ന്, ആ പൊതു ഭാവിയില്‍ പങ്കാളികളാകുന്നില്ലെന്ന്.
നന്നായിരിക്കുക എന്നതും സുഖാനുഭവവും സമയാതീതമാണ്– അത് ഘടികാര ബന്ധിതമല്ല. സുഖമുള്ള അവസ്ഥയെയാണ് ‘സമ്പത്ത്’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നമുക്കും നമ്മുടെ സുഖാനുഭവങ്ങള്‍ക്കുമിടയില്‍ ഇപ്പോള് കമ്പോളം വന്നുനില്ക്കുന്നു. അത് നമ്മുടെ സാധ്യതകളിൽ നിന്നും അവശ്യങ്ങളിൽ നിന്നും നമ്മെ അറുത്തു മാറ്റിക്കളയുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.