ഓര്‍മ്മച്ചെപ്പിലെ ദീപ്തസ്മരണകള്‍ ഒരിക്കല്‍ കൂടി
നാമെല്ലാം വിദ്യാര്‍ത്ഥികളായിരുന്ന ആ കാലഘട്ടം ഒരിക്കല്‍ കൂടി വന്നെത്തിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരുണ്ടോ? കാണാതെ പഠിച്ച പദ്യശകലങ്ങളും കേട്ടുപഠിച്ച കഥകളും ഒരിക്കല്‍ കൂടി വായിക്കണമെന്ന് തോന്നാറില്ലേ? കൊതിയൂറുന്ന ആ പഴയ വിദ്യാലയജീവിതത്തിലെ മധുരസ്മരണകള്‍ അയവിറക്കാത്തവരായി ആരെങ്കിലുമുണ്ടോ? ഒരുവട്ടം കൂടി ആ പഴയ ക്ലാസ്മുറിയിലേക്കു മടങ്ങാനും, കാലിളകിയ ബെഞ്ചില്‍ അല്‍പനേരം ചോക്കുകളാല്‍ വരഞ്ഞ് തേഞ്ഞുതീരാറായ ആ ബോര്‍ഡിലേക്ക് നോക്കി അധ്യാപകര്‍ എഴുതി ചൊല്ലിത്തരുന്നത് ഏറ്റു ചൊല്ലാനും മോഹം തോന്നുന്നില്ലേ…?
യൗവനകാലം വരെ നാം വളര്‍ന്നതും പടര്‍ന്നു പന്തലിച്ചതും ആ വിദ്യാലയ തിരുമുറ്റത്തായിരുന്നു. അറിവിന്റെയും അക്ഷരങ്ങളുടേയും ലോകത്ത് പാറിപ്പറന്ന കാലം. നമുക്ക് ആ കാലത്തെ നഷ്ടപ്പെടലുകള്‍ എന്തെല്ലാമാണ്? ഒരു തിരിഞ്ഞുനോട്ടം. പഴയ വിദ്യാലയസ്മരണകള്‍ തീര്‍ത്ത പന്ഥാവിലൂടെയുള്ള ഒരു യാത്രയാണ് ഈ വീഡിയോ.
ഡി.സി ബുക്‌സ് പുറത്തിറക്കുന്ന ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ബാല്യത്തിന്റെ വീണ്ടെടുപ്പാണ്. കൊതിയോടെ വായിക്കാനും ആസ്വദിക്കാനും എന്നെന്നും സൂക്ഷിച്ചുവെക്കാനുമുള്ള ഒരു അപൂര്‍വ്വസമ്മാനം. ഡി.സി കിഴക്കെമുറി ഭാഷാപഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ ആദ്യകാല കൃതികള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്.
ബുക്കിംഗിന് വിളിക്കൂ: 9947055000, 9946108781, വാട്‌സ് ആപ് നമ്പര്‍- 9946109449
ഓണ്‍ലൈനില്‍: http://prepublication.dcbooks.com/product/oru-vattam-koodi , https://onlinestore.dcbooks.com/books/oru-vattam-koodi-ente-paada-pusthakangal
വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com
Comments are closed.