DCBOOKS
Malayalam News Literature Website

മോണോലോഗില്‍ നിന്ന് ഡയലോഗിലേക്ക് മാറണം ക്ലാസ്മുറികള്‍: വി കെ സുരേഷ് ബാബു

ക്ലാസ് മുറികളെ മോണോലോഗില്‍നിന്ന് ഡയലോഗിലേക്ക് മാറ്റാന്‍ അധ്യാപകര്‍ തയ്യാറാവണമെന്ന് വി.കെ. സുരേഷ് ബാബു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം ‘ഒരുവട്ടം കൂടി: ഓര്‍മ്മയിലെ സ്‌കൂള്‍മുറ്റം’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിംഹപ്രസവം’,’തേങ്ങ’ എന്നിങ്ങനെ പഴയ പാഠപുസ്തകങ്ങളിലെ കവിതകളെക്കുറിച്ചും കഥകളെപ്പറ്റിയും സെഷന്‍ ചര്‍ച്ചചെയ്തു.

അധ്യാപകരില്‍നിന്ന് ചുവന്നമഷിയില്‍ ലഭിക്കുന്ന ഗുഡ് എന്ന സാക്ഷ്യപത്രം ഇന്നും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതാണെന്ന് രാധിക സി. നായര്‍ പറഞ്ഞു. ഡി സി ബുക്‌സ് പുതുതായി പുറത്തിറക്കാനിരിക്കുന്ന ‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’ എന്ന പുസ്തകം വലിയരീതിയില്‍ കാലികപ്രസക്തിയുള്ളതാണെന്നും ഇന്നത്തെ തലമുറ വായിച്ചിരിക്കേണ്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ കാലത്തെ ഒട്ടനവധി ഓര്‍മ്മകളെപ്പറ്റി സംവദിച്ചും പ്രതികരിക്കേണ്ടതിനോട് പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്നുവരണമെന്നും അഭിപ്രായപ്പെട്ടു. കുറുക്കുവഴികള്‍ ആപത്ത് എന്ന പാഠം മനസ്സിലാക്കികൊടുത്ത അധ്യാപകരെപ്പറ്റി സംസാരിച്ചുകൊണ്ട് സെഷന്‍ അവസാനിച്ചു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ഒരുപാടൊരുപാട് ഓര്‍മ്മകളുണര്‍ത്തുന്ന   ‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’  ഓണ്‍ലൈനായി പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കൂ

 

Comments are closed.