DCBOOKS
Malayalam News Literature Website

‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’; പഴമ നിലനിര്‍ത്തുന്ന മഹാഗ്രന്ഥം സ്വന്താക്കാന്‍ നാളെ കൂടി അവസരം!

 

Pre Publication

ഡി.സി ബുക്‌സ് പുറത്തിറക്കിയ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരം സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍ക്കായി വീണ്ടും ഒരവസരം. പ്രിയവായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഒരു അവസരം കൂടി വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. നാളെ ഒരു ദിവസം കൂടി മാത്രമേ ഈ അവസരം ഉണ്ടായിരിക്കൂ.

ബാല്യകാലത്തെ എണ്ണിയാലൊടുങ്ങാത്ത അമൂല്യസ്മരണകളെ വീണ്ടും ഓര്‍ത്തെടുക്കാനും കൊതിയോടെ വായിക്കാനും ആസ്വദിക്കാനും എന്നെന്നും സൂക്ഷിച്ചുവെക്കാനുമുള്ള ഒരു അപൂര്‍വ്വസമ്മാനമാണ് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍. ഡി.സി കിഴക്കെമുറി ഭാഷാപഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ ആദ്യകാല കൃതികള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍- ഉള്ളടക്കം

1. ഐക്യകേരളപ്പിറവിയ്ക്കു മുന്‍പും ശേഷവുമുള്ള മലയാള/കേരള പാഠാവലിയിലെ രചനകളാണ് സമാഹരിക്കുന്നത്.

2. മലയാള പാഠപുസ്തകങ്ങളിലെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു.

3. ഡി.പി.ഇ.പി പാഠാവലികള്‍ ഈ സമാഹാരത്തിന്റെ ഭാഗമാക്കുന്നില്ലെങ്കിലും പഴയപാഠാവലിയിലെ രചനകള്‍തന്നെയാണ് പില്‍ക്കാലത്ത് പാഠഭാഗങ്ങളാക്കിയിട്ടുള്ളതിനാല്‍ ഡി.പി.ഇ.പി പഠിച്ചിട്ടുള്ളവര്‍ക്കും ഈ പുസ്തകം ഗൃഹാതുരമായിരിക്കും.

4. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലുള്ള എല്ലാ പാഠങ്ങളും വ്യാകരണമുള്‍പ്പെടെ ഈ സമാഹാരത്തിന്റ ഭാഗമായിരിക്കും.

5. പാഠങ്ങളായി ചേര്‍ത്തിട്ടുള്ള കഥകള്‍, നാടകങ്ങള്‍, പദ്യഭാഗങ്ങള്‍,ലേഖനങ്ങള്‍ തുടങ്ങിയ സര്‍വ്വമേഖലകളും ഇതിലുള്‍ക്കൊള്ളുന്നു.

ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍; പ്രീബുക്കിങ്ങിന് ഒരു അവസരം കൂടി, വേഗമാകട്ടെ ജൂണ്‍ 6 വരെ  മാത്രം!   3499 രൂപ മുഖവിലയുള്ള പുസ്തകം 2999 രൂപയ്ക്ക്  ബുക്ക് ചെയ്യാവുന്നതാണ്. ഡി സി ബുക്‌സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോര്‍ വഴി പുസ്തകം  ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. മൂന്ന് വാല്യങ്ങളിലായി 3,333 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ കോപ്പികള്‍ ഇന്ന് തന്നെ ഉറപ്പാക്കൂ…

Comments are closed.