വായിക്കുന്തോറും വായനക്കാരനെ ഉദ്വേഗത്തിന്റെയും ആകാംക്ഷയുടെയും മുൾമുനയില്‍ പിടിച്ചു നിര്‍ത്തുന്ന മൂന്നു ക്രൈം ത്രില്ലറുകൾ ! ‘ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ’, ‘കപാലം’, ‘പോസ്റ്റ്മോർട്ടം ടേബിൾ’; മൂന്ന് പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക് !
വൈദ്യശാസ്ത്ര കുറ്റാന്വേഷണ ശാഖയിലെ അവസാനവാക്കായിരുന്നു ഡോ.ബി ഉമാദത്തന്‍. കാലാനുസൃതമായി നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പൊലീസ് സേനയിലെ കുറ്റാന്വേഷണ സംവിധാനത്തെക്കുറിച്ചും കേരളാ പൊലീസിന്റെ ചരിത്രത്തെ കുറിച്ചും ആധികാരികമായി എഴുതപ്പെട്ട പുസ്തകവും ഇദ്ദേഹത്തിന്റെ തന്നെയാണ്. ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ‘ ആണ് ഈ രംഗത്ത് പൊലീസ് വിശകലനം ചെയ്യുന്ന ആദ്യ പുസ്തകം.
കേരളത്തെ ഞെട്ടിച്ച കൂറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന പുസ്തകം. മനുഷ്യമരണങ്ങളില്‍ കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണം അന്വേഷിക്കുന്നത്. ശവശരീരത്തില്‍ നിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം ഒരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരിക്കുന്നു. കുറ്റാന്വേഷണ ശാസ്ത്രത്തെയും കുറ്റവാളികളുടെ മനഃശാസ്ത്രത്തെയും മനസ്സിലാക്കിത്തരുന്ന അതുല്യഗ്രന്ഥം.
കപാലം; അസാധാരണ മരണങ്ങളില്‍ ഒരു ഫോറന്‍സിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നത്. ഫോറന്‍സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തന്‍ തെളിയിച്ച പതിനഞ്ചു കേസ്സുകളാണ് കഥാരൂപത്തില്‍ ഇവിടെ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രതത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ അന്വേഷണവഴികള്‍ ഉദ്വേഗജനകമായ വായനാനുഭവം പ്രദാനംചെയ്യുമെന്ന് തീര്‍ച്ച.
പോസ്റ്റ്മോർട്ടം ടേബിൾ; ഡോ. ഷേർലി വാസു പ്രാപഞ്ചിക പ്രതിഭാസമെന്ന നിലയില്‍ മാത്രമാണ് ഡോക്ടര്‍ മരണത്തെ കാണുന്നത്. ആ വിധത്തിലുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടലാണ് പോസ്റ്റ്‌മോര്‍ട്ടം. പരിശോധനയും അനുബന്ധ പരിശോധനകളും. മരിച്ചതാരാണ്? എപ്പോഴാണയാള്‍ മരിച്ചത്? ഏതു കാരണത്താല്‍? ഇവയാണ് പ്രാഥമികമായ മൂന്നു ചോദ്യങ്ങള്‍. ഇവയ്‌ക്കെല്ലാമുള്ള ഉത്തരം തേടലാണ് ഒരു പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിര്‍വ്വഹിക്കപ്പെടുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി പതിനായിരക്കണക്കിന് മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഒരു ഡോക്ടറുടെ അനുഭവങ്ങള്‍ ജൈവശാസ്ത്രപരവും സാമൂഹിക ശാസ്ത്രപരവുമായി അവതരിപ്പിക്കുന്ന ഗ്രന്ഥം.
കേരളത്തെ ഞെട്ടിച്ച കൂറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന ‘ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ‘, ‘കപാലം‘, ‘പോസ്റ്റ്മോർട്ടം ടേബിൾ‘; മൂന്ന് പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക് !
Comments are closed.