DCBOOKS
Malayalam News Literature Website

മലയാളികൾ പലവട്ടം വായിക്കാൻ ആഗ്രഹിച്ച മൂന്ന് ക്രൈം ത്രില്ലറുകൾ , ‘ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ’, ‘കപാലം’, ‘പോസ്റ്റ്മോർട്ടം ടേബിൾ’; മൂന്ന് പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക് !

ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ ; ഡോ. ബി. ഉമാദത്തൻ

നാല്പത്തിയൊന്ന് അദ്ധ്യായങ്ങളിലായി ഔദ്യോഗിക ജീവിതത്തിലെ ഉദ്വേഗജനകമായ കേസുകളുടെ കെട്ടഴിക്കുന്ന  അനുഭവക്കുറിപ്പുകള്‍.

Dr B Umadathan-Oru Police Surgeonte Ormakkurippukalഫോറന്‍സിക്‌ മെഡിസിന്‍റെ സങ്കീര്‍ണ്ണമായ ശാസ്ത്രീയ സമസ്യകളെ സാധാരണക്കാരന് മനസ്സിലാക്കി തരുന്നു.

മരണമോ കൊലപാതകമോ ആത്മഹത്യയോ നടന്നു കഴിഞ്ഞാല്‍ സമൂഹവും നീതിപീഠവും അതിന്റെ അന്വേഷണം ആരംഭിക്കുന്നത് ശവശരീരത്തില്‍ നിന്നാണ്. കാരണം ഓരോ മൃതശരീരത്തിലും അതിന്റെ കാരണം അടയാളപ്പെടുത്തിയിട്ടുണ്ടാകും.

ഓരോ മൃതശരീരവും അന്വേഷകനോട്  നിശബ്ദമായി സംസാരിക്കുന്നു, അത് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ അന്വേഷണം ശരിയായ ദിശയില്‍ മുന്നേറുകയുള്ളൂ.

ജീവിതത്തിന്റേയും മരണത്തിന്റേയും നിഗൂഢതകളെ കണ്ടെത്തിയ  പുസ്തകം.

കേരളത്തെ ഞെട്ടിച്ച കുറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന പുസ്തകം  ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക് !

കപാലം; ഡോ. ബി. ഉമാദത്തൻ

ഫോറൻസിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ.ഉമാദത്തൻ തെളിയിച്ച പതിനഞ്ചു കേസ്സുകൾ.

Dr B Umadathan-Kapalamഅസാധാരണ മരണങ്ങളില്‍ അന്വേഷണം ആരംഭിക്കുന്നത് മൃതദേഹപരിശോധനയില്‍നിന്നാണ്. അതില്‍നിന്നും വെളിവാകുന്ന മരണകാരണവും അനുബന്ധമായ നിരവധി ശാസ്ത്രീയമായ നിഗമനങ്ങളുമാണ് കുറ്റാന്വേഷണത്തിന്റെ നാന്ദി.

ഫോറന്‍സിക് ശാസ്ത്രകാരന്മാര്‍, വിരലടയാള വിദഗ്ധന്മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍ മുതലായവരുടെ സഹായവും വിജയകരമായ കുറ്റാന്വേഷണത്തിന് അത്യന്താപേക്ഷിതമാണ്.

കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രതത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ അന്വേഷണവഴികള്‍.

എത്രയോ പേരുടെ കൂട്ടായ പരിശ്രമമാണ് ഓരോ അന്വേഷണത്തിനും പിന്നില്‍.

ഉദ്വേഗജനകമായ വായനാനുഭവം പ്രദാനം ചെയ്യുന്ന കപാലം ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക് !

പോസ്റ്റ്മോർട്ടം ടേബിൾ; ഡോ. ഷേർലി വാസു

Dr Sherly Vasu-Postmortem Tableകലാകാരിയുടെ ഭാവനയോടെയും ശാസ്ത്രജ്ഞയുടെ യഥാതഥ മനസോടെയും കുറെ ജീവിതങ്ങളെ  വിഭാവനം ചെയ്യുന്ന ഡോക്ടർ ഷെർലി വാസു.

സ്വാഭാവികമരണങ്ങളും കത്തിക്കുത്തും തൂങ്ങിമരണവും മുങ്ങിമരണവും തീമരണവുമൊക്കെ വിഷയങ്ങളാകുന്നു.

വായനക്കാരെ ആകാംഷയുടെ കൊടുമുടിയിൽ എത്തിക്കുന്ന കഥകളും കഥാപാത്രങ്ങളും.

പ്രാപഞ്ചിക പ്രതിഭാസമെന്ന നിലയില്‍ മാത്രമാണ് ഡോക്ടര്‍ മരണത്തെ കാണുന്നത്,  ആ വിധത്തിലുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്ന രചന.

ഡോക്ടർ ഷെർലി വാസുവിന്റെ പോസ്റ്റ്മോർട്ടം ടേബിൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക് !

മൂന്ന് പുസ്തകങ്ങൾ  ഒന്നിച്ച് വെറും 149 രൂപയ്ക്ക്  ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.