ഒരു ദേശം പല ഭൂഖണ്ഡങ്ങള്‍…
വിഭിന്ന മനുഷ്യലോകം കണ്ട് രാജ്യത്തെ ഹിന്ദി ഹൃദയഭൂമിയിലൂടെയും വടക്കുകിഴക്കൻ മേഖലകളിലൂടെയും ഒരു പത്രപ്രവർത്തകൻ 14 വർഷങ്ങൾക്കിടെ നടത്തിയ യാത്രയാണ് വി എസ് സനോജിന്റെ ഒരു ദേശം പല ഭൂഖണ്ഡങ്ങൾ. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
ഓരോ മനുഷ്യനും ഓരോ ദ്വീപാണെന്ന് പറയുംപോലെ ഓരോ പ്രദേശവും ഓരോ ഭൂഖണ്ഡങ്ങളാകുന്ന അനുഭവങ്ങളിലൂടെയുള്ള കടന്നുപോക്കാണ് പുസ്തകം. വടക്കേയിന്ത്യൻ ഗ്രാമങ്ങളും തെരുവുകളും റിപ്പോർട്ടിങ് അനുഭവങ്ങളും എല്ലാം ചേർന്ന ഒരു കൊളാഷ്. തിരക്കൊന്നുമില്ലാതെ വളരെ അനായാസമായാണ് സനോജ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. പത്രപ്രവർത്തനത്തിൽ പ്രയാസമുള്ള ക്രാഫ്റ്റാണിത്. പ്രഖ്യാപനങ്ങളോ മുൻവിധിയോ കൂടാതെ തെളിമയോടെ വാചകമെഴുതാൻ ശീലിച്ച ഒരു റിപ്പോർട്ടറുടെ ശൈലിയുണ്ട് എഴുത്തിൽ. നഗരത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗങ്ങൾ അതിമനോഹരമാണ്. നിർമമമായ പത്രപ്രവർത്തനത്തിന്റെ മറ്റൊരു ഉദാഹരണം.
രാത്രിയില്‍ കൊഹിമ മിന്നാമിനുങ്ങു നിറഞ്ഞ പോലെയാണ്. വെളിച്ചം നിറച്ച തീപ്പെട്ടിക്കൂടുപോലെ വീടുകളുള്ള കുന്നിന്‍മുകളിലെ കൊച്ചുപട്ടണം. എപ്പോഴും തണുപ്പ്. പാന്റിന്റെ പോക്കറ്റില്‍ കൈയിട്ട് മാത്രം നടക്കാന്‍ തോന്നുന്നയിടം. ഫുട്‌സെറോയില്‍ വീട്ടുപീടികകള്‍ കണ്ടു. വീടിന്റെ മുറ്റത്ത് സാധനങ്ങള്‍ വില്‍ക്കാന്‍ വെച്ച ഇടങ്ങള്‍. കടന്നുപോകുന്നവര്‍ക്ക് സാധനങ്ങള്‍ മേടിക്കാം. അടുത്ത് കവലകളൊന്നുമില്ല. വെള്ളവും ബ്രെഡ്ഡും ബിസ്‌ക്കറ്റുമെല്ലാം കിട്ടും. സമീപത്തുനിന്ന് പറിച്ചെടുത്തുവെച്ച ഫ്രഷ് പച്ചക്കറികളുമുണ്ട്. പക്ഷേ, സാധനങ്ങള്‍ വെച്ചിടത്ത് ആരുമില്ല. കടന്നുപോകുന്ന യാത്രികര്‍ക്ക് ആവശ്യമുള്ള സാധനങ്ങളെടുക്കാം. വിലവിവരപ്പട്ടികയുള്ള ബോര്‍ഡ് തൂക്കിയിട്ടുണ്ട്. ആവശ്യമുള്ളതെടുത്തിട്ട് വിലവിവരപ്പട്ടികപ്രകാരം പൈസ വെച്ചിട്ടുപോകാം, ഇല്ലെങ്കിലും ആരും ചോദിക്കാനില്ല…കാംദുനി, പരുംഖ്, ഫെക്ക്, ബുന്ദേല്‍ഖണ്ഡ്, കാലിബംഗന്‍, ഖജിയാര്‍, നഗാവ്, കുമാര്‍തുലി അങ്ങനെ എത്രയെത്ര നാടുകള്‍… പറയാന്‍ എത്രയെത്ര കഥകള്‍…. അനുഭവങ്ങള്‍….കണ്ടുമുട്ടലുകള്‍…
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.