DCBOOKS
Malayalam News Literature Website

പരലോകത്തിരിക്കുന്ന അവള്‍ക്ക് ശ്രീധരന്‍ എത്രയോ പ്രേമഗാനങ്ങള്‍ എഴുതി അഗ്നിയില്‍ ഹോമിച്ചിട്ടുണ്ട് !

കോഴിക്കോടിന്‍റെ- മലബാറിന്‍റെ- കഥ അതിരാണിപ്പാടത്തിന്‍റെ കഥയായി അവതരിപ്പിച്ച്, അതൊരു മാനവ ഇതിഹാസമാക്കിയ വശ്യവചസ്സായ സഹിത്യനായകനാണ് എസ് കെ പൊറ്റെക്കാട്.

ഒരുദേശത്തിന്‍റെ കഥ കോഴിക്കൊട്ടെ തെരുവിന്‍റെ കഥയാണ് ; തൊട്ടടുത്ത ദേശങ്ങളുടെ കഥയാണ്; മനുഷ്യരുടെ കഥയാണ്. ഗതകാലത്തിന്‍റെ ചരിത്രത്തിലേക്കൂം സാമൂഹിക ജ-ീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും വെളിച്ചം പായിക്കുന്ന കൃതിയാണ്.

സംഭരണിയെന്ന ആധുനികതയുടെ പ്രതീകത്തില്‍ നിന്നും തന്‍റെ ബല്യത്തിലേക്കും യൗവനത്തിന്‍റെ തുടക്കത്തിളെക്കും സഞ്ചരിക്കുന്ന പൊറ്റെക്കാട് 1920 കളിലേയും തുടര്‍ന്നുള്ള അരനൂറ്റാണ്ടിലേയും സാമൂഹിക ജ-ീവിതത്തിന്‍റെ വാങ്മയ ചിത്രങളാണവതരിപ്പിക്കുന്നത്.

ആത്മകഥാപരമാണ് ഈ നോവല്‍ ശ്രീധരന്‍ എന്ന കഥാപാത്രമായി പൊറ്റെക്കാട് ഇതില്‍ നിറഞ്ഞ് നില്‍ക്കുന്നു. മൂന്നു ഭാഗങ്ങളായാണ് കഥ പറയുന്നത്. കഥാശേഷം മര്‍മ്മരങ്ങള്‍ എന്നൊരു ഭാഗത്ത് ആ പ്രദേശത്തിന്‍റെ അപ്പോഴത്തെ അവസ്ഥയും പ്രതിപാദിക്കുന്നു.

Text
ഒരു ദേശത്തിന്‍റെ കഥ‘ സമര്‍പ്പിച്ചു എസ്.കെ.എഴുതിയത്

ശൈശവകൗമാരയൗവനാരംഭകാലങ്ങളില്‍ എനിക്കു ജീവിതത്തിലെ നാനാതരം നേരുകളും നെറികേടുകളും നേരമ്പോക്കുകളും വിസ്മയങ്ങളും ധര്‍മ്മതത്ത്വങ്ങളും വിഡ്ഢിത്തങ്ങളും വിഷാദസത്യങ്ങളും വെളിപ്പെടുത്തിത്തന്നവരും ഈ നോവലിനുവേണ്ടി ആത്മബലിയര്‍പ്പിച്ചവരുമായ ‘അതിരാണിപ്പാട’ത്തെ മണ്‍മറഞ്ഞ മനുഷ്യര്‍ക്ക്.

പരലോകത്തിരിക്കുന്ന അവള്‍ക്ക് ശ്രീധരന്‍ എത്രയോ പ്രേമഗാനങ്ങള്‍ എഴുതി അഗ്നിയില്‍ ഹോമിച്ചിട്ടുണ്ട് ! അനശ്വര പ്രേമമെന്താനെന്ന് ശ്രീധരന്നനുഭവപ്പെട്ടിട്ടുണ്ട് !
പരലോകത്തേക്കു പറന്നുപോയ ആ പൂങ്കുയില്‍ പാര്‍ത്തിരുന്ന സ്ഥലത്താണ് പതിനായിരം ഗ്യാലന്‍ സ്നേഹസംഭരണിപൊങ്ങിനില്‍ക്കുന്നത്.

അമ്മുക്കുട്ടി മാത്രമല്ല, തന്‍റെ കൗമാരത്തിന്നും പ്രാരംഭ യൗവനത്തിന്നും പലപ്രകാരത്തില്‍ വിരുന്നൂട്ടിയ എത്രയോ വ്യക്തികള്‍ ഇവിടെ മറഞ്ഞുപോയിട്ടുണ്ട് ? അരനൂറ്റാണ്ടിന്നപ്പുറത്തെ ആ ജീവിതമണ്ഡലത്തിന്‍റെ ചെത്തവും ചൂരും, ഒന്നു പ്രത്യേകമായിരുന്നു.

താന്‍ പിറന്നു വളര്‍ന്ന ദേശത്തോടും ഇവിടെ ജീവിതനാടകമാടി മരണത്തിന്‍റെ അണിയറയിലെക്കു പിന്‍വാങ്ങിയ മനുഷ്യജീവികളോടും തനിക്കുള്ള കടപ്പാടിനെപ്പറ്റി ശ്രീധരന്‍ അനുസ്മരിച്ചു…. അവരുടെ കഥ തന്‍റെയും ജീവിതകഥയായിരിക്കും.

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി  എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ
‘ഒരു ദേശത്തിന്റെ കഥ’ എന്ന കൃതിയും.

tune into https://dcbookstore.com/

കടപ്പാട്; വെബ്ദുനിയ മലയാളം

Comments are closed.